ഒമാനിൽ ഇന്ന് മുതല്‍ മൂന്നു ദിവസം ഒമാനില്‍ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കന്‍ ബാത്തിന, തെക്കന്‍ ബാത്തിന, ദാഖിലിയ, ദാഹിറ, വടക്കന്‍ ശര്‍ഖിയ, തെക്കന്‍ ശര്‍ഖിയ ഗവര്‍ണറേറ്റുകളി ല്‍ മഴ പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു. മസ്‌കത്ത്, മുസന്ദം ഗവര്‍ണറേറ്റുകളിലും നേരിയ മഴ ലഭിച്ചേക്കും.