ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ സുഹാറില്‍ നിന്നു കോഴിക്കോട്ടേക്കു സര്‍വീസ് ആരംഭിക്കുന്നു.
അടുത്ത മാസം 22 മുതല്‍ ആഴ്ചയല്‍ രണ്ടു സര്‍വീസുകള്‍ വീതം നടത്തുമെന്നു കമ്പനി അറിയിച്ചു. ചൊവ്വ, വെള്ളി ദിവസങ്ങളിലാകും സര്‍വീസുകള്‍.രണ്ടു കേരള സെക്ടറുകളില്‍ ഉള്‍പ്പടെ നാല് ഇന്ത്യന്‍ നഗരങ്ങളിലേക്കു നിലവില്‍ സലാം എയര്‍ സര്‍വീസ് നടത്തിവരുന്നുണ്ട്. സുഹാര്‍ – കോഴിക്കോട് സര്‍വീസ് ബാത്തിന, ബുറൈമി ഗവര്‍ണറേറ്റുകളില്‍ നിന്നു കേരളത്തിലേക്കുള്ള യാത്രക്കാര്‍ക്ക് ഏറെ സൗകര്യപ്രദമാകും.