പുതുവത്സരാഘോഷത്തോടനുബന്ധിച്ച് ദുബായിൽ ഇന്ന് 2024 ഡിസംബർ 31 വൈകുന്നേരം മുതൽ താഴെ പറയുന്ന ചില പ്രധാന റോഡുകൾ അടച്ചിടും.
ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡ് : വൈകുന്നേരം 4 മണി മുതൽ അടച്ചിടും
ഫിനാൻഷ്യൽ സെൻ്റർ സ്ട്രീറ്റ് ലോവർ ഡെക്ക് : വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കും
അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് : 4 മണി മുതൽ അടച്ചിരിക്കുന്നു
ബുർജ് ഖലീഫ സ്ട്രീറ്റ് : വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കും.
അൽ അസയേൽ റോഡ് (ഔദ് മേത്ത റോഡിൽ നിന്ന് ബുർജ് ഖലീഫയിലേക്ക്): വൈകുന്നേരം 4 മണി മുതൽ അടച്ചിരിക്കുന്നു.
അൽ സുകുക്ക് സ്ട്രീറ്റ് : രാത്രി 8 മണി മുതൽ അടച്ചിരിക്കുന്നു.
ഫിനാൻഷ്യൽ റോഡിൻ്റെ മുകൾ നില: രാത്രി 8 മണി മുതൽ അടച്ചിരിക്കും.
ഷെയ്ഖ് സായിദ് റോഡ്: രാത്രി 11 മുതൽ ക്രമേണ അടയ്ക്കും