തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന സിപിഎം നിലപാടിനെ പിന്തുണച്ച് സിപിഐയും. സിബിഐ അന്വേഷണം മാത്രമാണോ പോംവഴിയെന്ന് നവീൻ ബാബുവിന്‍റെ കുടുംബമാണ് ചിന്തിക്കേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിബിഐ കൂട്ടിലടച്ച് തത്തയാണെന്ന പഴയ നിലപാട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആവർത്തിച്ചു. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചു.നവീൻ ബാബുവിന്‍റെ മരണത്തിൽ നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്നും കൊലപാതകം ആണെന്ന് സംശയിക്കുന്നതുകൊണ്ട് സിബിഐ അന്വേഷണം വേണം എന്നുമായിരുന്നു കുടുംബത്തിന്‍റെ ആവശ്യം. അടുത്തമാസം ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കുമ്പോൾ വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കണം. സർക്കാർ നിലപാട് എന്തായിരിക്കും എന്നതിന്‍റെ സൂചന സിപിഎമ്മിന്‍റെ സ്ഥാന സെക്രട്ടറി ഇന്നെ തന്ന നൽകിയിരുന്നു.