ന്യൂയോർക്ക്: അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന് നവരാത്രി ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ജോർജ് ബൈഡാനും, വൈസ് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസും.
തിന്മയുടെമേൽ ഒരിക്കൽ കൂടെ നന്മക്ക് വിജയം കൈവരിക്കാൻ സാധിക്കട്ടെയെന്ന് ഇരുവരും ട്വിറ്ററിലൂടെ ആശംസിച്ചു. അമേരിക്കയിലെ 40 ലക്ഷത്തോളം വരുന്ന ഇന്ത്യ-അമേരിക്കൻ സമൂഹത്തിൽ 25 ലക്ഷത്തോളം പേർക്ക് വോട്ടവകാശം ഉണ്ടെന്നാണ് കണക്ക്.