ദുബായ്: നിക്ഷേപകർക്കും താമസക്കാർക്കും മികച്ച ലോകോത്തരസൗകര്യങ്ങൾ സമഗ്രമായ ജീവിതസൗകര്യങ്ങൾ എന്നിവ ഉറപ്പുവരുത്തുന്നതിനായി സംയോജിത ഉപഭോക്തൃ കേന്ദ്രീകൃത കമ്മ്യൂണിറ്റി മാനേജുമെന്റ് കമ്പനിയായ നഖീൽ കമ്മ്യൂണിറ്റി മാനേജ്മെൻറ് ആരംഭിക്കുമെന്ന് നഖീൽ പ്രഖ്യാപിച്ചു.
ദുബൈ ലാൻഡ് ഡിപ്പാർട്ട്മെൻറ് ദുബായ് പോർട്ട്സ് കസ്റ്റംസ് ഫ്രീ സോൺ കോർപ്പറേഷൻ എന്നിവയിൽ നിന്നുള്ള അതിഥികളുടെ സാന്നിധ്യത്തിൽ ആരംഭിച്ച നഖീൽ കമ്മ്യൂണിറ്റി മാനേജ്മെന്റ് ദുബായിലെ 300,000 താമസക്കാർക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാൻ നഖീൽ കമ്മ്യൂണിറ്റികളുടെ എണ്ണം വർദ്ധിപ്പിക്കാനും ലക്ഷ്യമിടുന്നു. നിക്ഷേപം നടത്താനും താമസിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും അഭികാമ്യമായ സ്ഥലങ്ങൾ എല്ലാ ആരോഗ്യ-സുരക്ഷാ പ്രോട്ടോക്കോളുകളും പാലിച്ചയിരിക്കും.
പുതിയ സോഷ്യൽ മീഡിയ ചാനലുകൾ (aknakheelcommunities), #MadeforLiving എന്ന ഹാഷ്ടാഗും ഒരു പുതിയ വെബ്സൈറ്റും (www.nakheelcommunities.com) ഉപയോഗിച്ച് നഖീൽ കമ്മ്യൂണിറ്റി മാനേജുമെന്റ് ഉടമസ്ഥരുടെ കമ്മിറ്റി മീറ്റിംഗുകൾക്കും സൗകര്യ സേവനങ്ങൾക്കും മേൽനോട്ടം വഹിക്കുകയും കമ്മ്യൂണിറ്റി ജീവിതത്തിന്റെ എല്ലാ വശങ്ങളും തുടർച്ചയായി വർദ്ധിപ്പിക്കുകയും ചെയ്യും എന്നു ഉദ്യോഗസ്ഥർ അറിയിച്ചു.