കണ്ണൂര്‍ : ആസ്റ്റര്‍ മിംസ് കണ്ണൂരിന് എന്‍ എ ബി എച്ച് അംഗീകാരം ലഭിച്ചു. ആതുരസേവന രംഗത്ത് ഏറ്റവും ഉയര്‍ന്ന ഗുണനിലവാരം ഉറപ്പ് വരുത്തിയതിന് ദേശീയ തലത്തില്‍ ലഭിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അംഗീകാരമാണ് എന്‍ എ ബി എച്ച്. പ്രവര്‍ത്തനം ആരംഭിച്ച് വളരെ ചുരുങ്ങിയ കാലത്തിനുള്ളില്‍ ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ഭാഗമായ എന്‍ എ ബി എച്ച് അംഗീകാരം ലഭിക്കുന്ന അപൂര്‍വ്വം മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ ഒന്ന് എന്ന സവിശേഷതയും ഇതോടെ ആസ്റ്റര്‍ മിംസ് കണ്ണൂരിന് ലഭിച്ചു.
എന്‍ എ ബി എച്ച് നിര്‍ദ്ദേശിച്ച മുഴുവന്‍ മാനദണ്ഡങ്ങളും നടപ്പിലാക്കിയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ആസ്റ്റര്‍ മിംസ് കണ്ണൂര്‍ എന്‍ എ ബി എച്ച് അംഗീകാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
മുന്‍ സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ എം എല്‍ എ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ടീച്ചറുടെ കയ്യില്‍ നിന്ന് ആസ്റ്റര്‍ മിംസ് ക്ലസ്റ്റര്‍ സി ഇ ഒ ശ്രീ. ഫര്‍ഹാന്‍ യാസിന്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വ്വീസസ് ഡോ. സൂരജ് കെ എം,ഡോ. എം ഹനീഫ് (ചെയര്‍മാന്‍, ക്വാളിറ്റി കമ്മിറ്റീ ) എന്നിവര്‍ ചേര്‍ന്ന് സാക്ഷ്യപത്രം ഏറ്റുവാങ്ങുകയും ചെയ്തു. ബഹു. ജില്ലാ പഞ്ചായത്ത് പ്രസിഡണണ്ട് ശ്രീമതി പി പി ദിവ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എന്‍ എ ബി എച്ച് നേട്ടത്തിന് പുറകില്‍ പ്രവര്‍ത്തിച്ചവരെ ശ്രീ. മുഹമ്മദ് ഷഫീഖ് ഐ എ എസ് (ബഹു. അസി. കളക്ടര്‍, കണ്ണൂര്‍) ആദരിച്ചു. ഡോ. സുപ്രിയ രഞ്ജിത്ത് (ഹെഡ് അനസ്‌തേഷ്യോളജി) സ്വാഗതവും ഡോ. എം ഹനീഫ് (ചെയര്‍മാന്‍, ക്വാളിറ്റി കമ്മിറ്റീ – സീനിയര്‍ കണ്‍സല്‍ട്ടന്റ്, ഇന്റേര്‍ണല്‍ മെഡിസിന്‍) നന്ദിയും പറഞ്ഞു.