വ്യവസായങ്ങളുടേയും ആഘോഷങ്ങളുടേയും നാട് ഒട്ടുമിക്ക മലയാളികളും ഒന്നെത്തിപ്പെടാൻ ആഗ്രഹിക്കുന്ന സന്തോഷം നല്കുന്ന ദുബായ്.
അതു പോലെ ആഘോഷങ്ങൾ കൊണ്ടും നിറഞ്ഞൊഴുകുന്ന നഗരം ചെറുപ്പം തൊട്ടേ നമ്മൾ ഓരോരുത്തരും ഏറ്റവും കൂടുതൽ കേൾക്കുന്നത് തന്നെ ദുബായ് കുറിച്ചാണ് അല്ലേ? കാരണം ഓരോ കുടുംബത്തിലും ദുബായിൽ ജോലി ഉള്ള ഒരാൾ വീധമെക്കിലും ഉണ്ടാകും.കുറച്ച് കാലങ്ങൾ കൊണ്ട് സ്ഥിരമായ വളർച്ചയിലൂടെ ദുബായ് ഇന്നൊരു ലോക നഗരവും ഗൾഫ് രാജ്യങ്ങളുടെ സാംസ്കാരിക വൃവസായികത്താവളമായി മാറിക്കഴിഞ്ഞു.
ലോകപ്രസിദ്ധിയാർജിച്ച നിർമ്മിതികൾ കൊണ്ടും മറ്റും വികസന പദ്ധതികൾ കൊണ്ടും പ്രത്യേകമായ കായിക വിനോദങ്ങൾ കൊണ്ടും ദുബായ് എമിറേറ്റ് ലോക ത്തിന്റെ മുഴുവൻ ശ്രദ്ധയാകർഷിച്ചു കൊണ്ടിരിക്കുന്നു.
അടുത്ത കാലത്തായി ചില അത്യാധുനികവും അനനൃവുമായ വൻ നിർമ്മിതികൾ കൊണ്ട് ദുബായ് ലോക ജന ശ്രദ്ധ പിടിച്ചു പറ്റി.അംബര ചുംബികളായ ബൂർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടൽ നികത്തി നിർമ്മിച്ച പാം ദ്വീപുകളും വൻ ഹോട്ടലുകളും വലിയ ഷോപ്പിംഗ് മാളുകളും അവയിലുൾപ്പെടുന്നു.
മീൻ പിടിത്തം ഉപജീവനമാക്കിയ ഒരു കൂട്ടം ആളുകളുടെ പ്രദേശം എന്ന നിലയിൽ നിന്നും ലോക ബിസിനസിന്റെ തലസ്ഥാനം എന്ന നിലയിലേക്കുള്ള വളർച്ചയേ അവിശ്വസനീയം എന്നേ വിശേഷിപ്പിക്കാനാവൂ.
ദുബായിയുടെ ഇന്നു കാണുന്ന കൃതിച്ച് ചാട്ടത്തിന്റെയെല്ലാം ഒന്നാമത്തെ കാരണം ഇവിടെത്തെ ഭരണകർത്താക്കളുടെ ദീർഘവീക്ഷണവും പ്രയത്നവും തന്നെയാണ് സ്വന്തം രാജ്യത്തെ സ്വന്തം വീടായികണ്ട് ഇവിടെത്തെ എല്ലാ വിധവികസനത്തിനും സന്ദോഷത്തിനും ആ ഹോരാത്രമുള്ള പരിശ്രമം തന്നെയാണ് ദുബായിയേ ലോകത്തിന്റെ നെറുകയിലേക്കെത്തിച്ചത്.
ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടും പ്രയത്നവുമാണ് ഇന്ന് നാം ജീവിതം ആഘോഷിക്കുന്ന ദുബായ് അദ്ദേഹത്തിന്റെ എപ്പോഴത്തേയും വാക്കുകളാണ് എല്ലാ വിശയത്തിലും നമുക്ക് ലോകത്തിലെ നമ്പർ വൺ ആകണം അത് തന്നെയാണ് അദ്ദേഹം കാണിച്ച് തന്ന് കൊണ്ടിരിക്കുന്നത് ഈ വീക്ഷണം ലോക ഭരണാധികാരികൾക്ക് തന്നെ ഒരു പ്രചോദനമാണ് ദുബായിലൂടെ ഈ ഭരണാധികാരി കാണിച്ച് തന്നിരിക്കുന്നത്. ദുബായ് അത് സന്തോഷം നിറഞ്ഞ ജീവിതമാണ് നമുക്ക് മുന്നിൽ കാണിച്ച് തന്നിരിക്കുന്നത്.
സമത്വം സഹിഷ്ണുത സംസ്കാരം വികസനം എന്നി കാര്യങ്ങളിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യറല്ലാ എന്ന പാഠമാണ് ഈ നാട് ലോകത്തിനോട് വിളിച്ച് പറയുന്നത്.