അബൂദബി:ആഗോള വെല്ലുവിളികൾ നേരിടാനായി മതാന്തര-സാംസ്കാരിക സംഭാഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭങ്ങളിൽ കൗൺസിലും വത്തിക്കാനും സഹകരിച്ചു. 2019ൽ അബൂദബിയിൽ മനുഷ്യ സാഹോദര്യ രേഖ ഒപ്പുവെക്കുന്നതിൽ ഇത് കലാശിച്ചു.അബൂദബി: കത്തോലിക്കാ സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമൻ പോപ്പിനെ അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹമ്മദ് അൽ ത്വയ്യിബിന്റെ നേതൃത്വത്തിലുള്ള മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് (എം.സി.ഇ) അഭിനന്ദിച്ചു.
മെച്ചപ്പെട്ട ലോകത്തിനും ഭാവിക്കും വേണ്ടി സ്നേഹം, ധാരണ, പരസ്പര പരിചയം എന്നിവയുടെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ലിയോ പതിനാലാമൻ പോപ്പുമായി സംഭാഷണവും സാഹോദര്യവും തുടരുന്നതിൽ കൗൺസിൽ സെക്രട്ടറി ജനറൽ ജസ്റ്റിസ് മുഹമ്മദ് അബ്ദുൽ സലാം ആത്മവിശ്വാസം പ്രകടിപ്പിച്ചു.ആഗോള വെല്ലുവിളികൾ അഭിമുഖീകരിക്കാനായി വിശ്വാസി നേതാക്കളുടെ പങ്ക് എടുത്തു കാട്ടി, മതാന്തര-സാംസ്കാരിക സംഭാഷണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന സംരംഭങ്ങളിൽ കൗൺസിലും വത്തിക്കാനും സഹകരിച്ചുവെന്ന് അദ്ദേഹം എടുത്തുപറഞ്ഞു. 2019ൽ അബൂദബിയിൽ മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ചരിത്രപരമായ രേഖയിൽ ഒപ്പുവെക്കുന്നതിൽ ഇത് കലാശിച്ചുവെന്നും പ്രസ്താവനയിൽ പറഞ്ഞു.