അബുദാബി: മുഷിരിഫ് മാൾ വാർഷിക നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 22 മുതൽ സെപ്തംബർ 21 വരെയാണ് സമ്മാനപദ്ധതി നടന്നത്. മാളിന്റെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണിത്. 200 ദിർഹത്തിന് മുകളിൽ ഇടപാടുകൾ നടത്തുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവർക്കാണ് സമ്മാനങ്ങൾ നൽകിയത്. 37,805 കൂപ്പണുകൾ വിതരണം ചെയ്തു.
പ്രതിവാര നറുക്കെടുപ്പിൽ വിജയികളായ 49 പേർക്ക് 1000 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനിച്ചു. മെഗാ സമ്മാനവിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5000 ദിർഹത്തിന്റെ ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനിച്ചതായി മുഷിരിഫ് മാൾ അധികൃതർ അറിയിച്ചു. ഇതോടൊപ്പം ടിവി അടക്കമുള്ള സമ്മാനങ്ങളും മറ്റു ഭാഗ്യശാലികൾക്ക് സമ്മാനിച്ചു. മുഷിരിഫ് മാൾ മാനേജർ അരവിന്ദ് പാലോടിൻറെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.