കോളിയടുക്കം: മുസാബഖ2023 സ്വഗത സംഘം ഓഫീസ് സംഘാടക സമിതി ചെയർമാൻ എൻ എ അബ്ദുൽ ഖാദർ ഹാജി ഉൽഘാടനം ചെയ്തു അഷറഫ് റഹ്മാനി ചൗക്കി പ്രാർത്ഥന നടത്തി,യൂസുഫ് ഹാജി കിഴുർ,
തജ്ജുദ്ദീൻ ചെമ്പരിക്ക,അബ്ദുല്ല ഹാജി കിഴുർ,സലാം മൗലവി,
അഷ്‌റഫ് മൗലവി, അഹമ്മദ് ഹാജി, ഇബ്രാഹിം കുന്നാറ ,റിയാസ് ടി എം തുടങ്ങിയവർ സംമ്പന്ധിച്ചു.
കീഴൂർ റെയ്ഞ്ച് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീനും സമസ്ത കേരള മദ്രസ മാനേജ്മെന്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മുസാബഖ-2023 ഇസ്ലാമിക കലാ സാഹിത്യ മത്സരം നവമ്പർ 4,5 തിയ്യതികളിലായ് കോളിയടുക്കം ശംസുൽ ഉലമ നഗറിൽ വെച്ച് നടത്തപ്പെടുന്നു. ഇസ്ലാമിക് സാഹിത്യ ത്തിന്റെയും കലയുടേയും സ്നേഹ ഇശൽ നുകരുവാൻ കോളിയടുക്കം ശംസുൽ ഉലമ നഗർ ഒരുങ്ങി കഴിഞ്ഞെന്ന് സംഘാടക സമിതി അറിയിച്ചു.
ദേളിയിൽ നിന്നും കോളിയടുക്കം അപ്സര നഗർ വരെ യുള്ള വിളമ്പര റാലി നാളെ ഞായറാഴ്ച 3 മണിക്ക് നടക്കും. ദഫ്മുട്ടും സ്കൗട്ടിന്റെ അകമ്പടിയുമായ് ആയിരങ്ങൾ അണി നിരക്കുന്ന റാലി പൊതുജനങ്ങൾക്ക് കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
21 മദ്രസകളിലെ 600 ൽ കൂടുതൽ മത്സരാത്ഥികൾ പങ്കെടുക്കുന്ന ഇസ്ലാമിക് കലാമത്സരം. കലയുടേയും സാഹിത്യത്തിന്റെയും രാണ്ട് രാവും പകലുമായ് ശംസുൽ ഉലമ നഗർ വർണ്ണശബളമായിരിക്കും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സ്ഥല സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും സംഘടക സമിതി ഭാരവാഹികൾ അറിയിച്ചു.