എമിറേറ്റ്‌സിന്‍റെ ഏറ്റവും പുതിയ സിഗ്നേച്ചർ എയർക്രാഫ്റ്റ് എ350 അവലോകനം ചെയ്യാൻ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് രാജ്യാന്തര വിമാനത്താവളം സന്ദർശിച്ചു. ദുബായുടെ രണ്ടാമത്തെ ഉപ ഭരണാധികാരി അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡൻ്റ് ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, ദുബായ് എയർപോർട്ട്സ്, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവും ദുബായ് പോർട്ട് ആൻഡ് ബോർഡേഴ്സ് സെക്യൂരിറ്റി കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും എന്നിവർ അദ്ദേഹത്തെ അനുഗമിച്ചു.ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം എയർലൈനിന്‍റെ എ350 നെറ്റ്‌വർക്ക് പ്ലാനുകളെക്കുറിച്ചും എമിറേറ്റ്‌സിന്‍റെ ഫ്ലീറ്റ് വിപുലീകരണത്തിനും നെറ്റ്‌വർക്ക് വളർച്ചയ്ക്കും ഏറ്റവും പുതിയ തരം വിമാനങ്ങൾ എങ്ങനെ ഗുണകരമാുെന്നു ഷെയ്ഖ് മുഹമ്മദിന് വിശദീകരിച്ചു. വരും വർഷങ്ങളിൽ യാത്രകൾ മെച്ചപ്പെടുത്താനും എമിറേറ്റ്‌സിന്‍റെയും ദുബായിലെയും വ്യവസായത്തെ ശക്തിപ്പെടുത്തുന്ന യാത്രാ അനുഭവത്തിന്‍റെ കാര്യത്തിലും കൂടുതൽ നിക്ഷേപം നടത്തുമെന്നും പ്രസ്താവനയിൽ പറഞ്ഞു.എ350 വിമാനത്തിന്‍റെ പരിസ്ഥിതി സൗഹൃദ രൂപകൽപനയും ഇന്ധന ഉപയോഗം കുറയ്ക്കുന്ന നൂതന ഘടനയും കാരണം കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നു.എ350-ന്‍റെ എയർഫ്രെയിമിന്‍റെ എഴുപത് ശതമാനവും 53% കോമ്പോസിറ്റുകൾ ഉൾപ്പെടെയുള്ള നൂതന സാമഗ്രികൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്.