ദുബായ് :ഏഴാമൈലുകാരുടെ യുഎഇ കൂട്ടായ്മയാ മൈൽസെവൻ ദുബായിയിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഏപ്രിൽ 27ന് ദുബായ് സ്റ്റാർ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന മൈൽസെവൻ കുടുംബ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം എബിസി ഗ്രൂപ്പ് ഫൗണ്ടർ മുഹമ്മദ് മദനി മൈൽസെവൻ പ്രസിഡണ്ടും ഹൈലാന്റ് ഗ്രൂപ്പ് എംഡിയുമായ കെ ജുബൈദിന് നൽകി നിർവ്വഹിച്ചു. മൈൽസെവൻ ഫാമിലി മീറ്റ് പ്രാഗ്രാം കമ്മിറ്റി കൺവീനർ അമീർ എംപിയുടെ അദ്ധ്യക്ഷതയിൽ എബിസി ഗ്രൂപ്പ് ഫൗണ്ടർ മുഹമ്മദ് മദനി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് കെ ജുബൈദ് കുടുംബ സംഗമം പ്രോഗ്രാമിനെ കുറിച്ച് വിശദീകരിച്ചു, രക്ഷാധികാരിയും ഒയാസിസ് ആയുർവ്വേദ എഡിയുമായ റഷീദ് കെപി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെവി നൗഷാദ്, ഇബ്രാംഹിം കെഎൻ എന്നിവർ ആശംസകൾ അറിയിച്ചു. ഭാരവാഹികളായ കെ ബഷീർ, സജീർ ഇബ്രാഹിം, എംപി അൻവർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി റഷീദ് മായിൻ സ്വാഗതവും ട്രഷറർ ഫവാസ് കെപി നന്ദിയും പറഞ്ഞു.