അബുദാബി: മിഡ്നൈറ്റ് എയർ ടാക്‌സി ആരംഭിക്കുന്ന മേഖലയിലെ ആദ്യത്തെ നഗരമായി മാറാൻ അബുദാബി. യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷന്റെ ‘മിഡ്നൈറ്റ്’ ഫ്‌ലൈയിംഗ് ടാക്‌സി ഈ മേഖലയിൽ സർവീസ് നടത്തുന്ന ആദ്യത്തെ നഗരമായി അബുദാബി മാറും.ഈ വർഷം അവസാനത്തോടെ യുഎസ് ആസ്ഥാനമായുള്ള ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിംഗ് (ഇവിടിഒഎൽ) നിർമ്മാതാക്കളായ ആർച്ചർ ഏവിയേഷനുമായി അബുദാബി ഏവിയേഷൻ അതോറിറ്റി ഒരു കരാറിൽ ഒപ്പുവച്ചിരുന്നു. ഇതോടെ ആർച്ചറിന്റെ ആദ്യത്തെ ആഗോള ‘ലോഞ്ച് എഡിഷൻ’ ഉപഭോക്താവായി അബുദാബി ഏവിയേഷൻ അതോറിറ്റി മാറി.അബുദാബി ഏവിയേഷൻ ചെയർമാൻ നാദിർ അൽ ഹമ്മദിയും അബുദാബി ഇൻവെസ്റ്റ്മെന്റ് ഓഫീസ് (എഡിഐഒ) ഡയറക്ടർ ജനറൽ ബദർ അൽ ഒലാമയുമാണ് കരാറിൽ ഒപ്പുവച്ചത്