യു എസ് :മൈക്രോസോഫ്റ്റിന്റെ കോർപറേഷൻ ഓഹാരികളിലെ കുതിച്ചു ചാട്ടത്തെ തുടർന്ന് കഴിഞ്ഞ ത്രൈമാസ ഫലങ്ങളിലെ റിപ്പോർട്ട് പ്രകാരം ലോകത്തിലെ മൂല്യ മേറിയ കമ്പനി എന്ന സ്ഥാനം ഐഫോൺ നിർമ്മാതാക്കളായ ആപ്പിളിന് നഷ്ടമായി.
മൈക്രോസോഫ്റ്റിന്റെ ഓഹരികൾ 4.2 ശതമാനം ഉയർന്ന് 323.17 ഡോളറിലെത്തി, സോഫ്റ്റ്വെയർ നിർമ്മാതാവിന്റെ വിപണി മൂലധനം 2.426 ട്രില്യൺ ഡോളറായി ഉയർന്നിട്ടുമുണ്ട്. അതേസമയം ആഗോള വിതരണ ശൃംഖല പ്രതിസന്ധി കാരണം ആപ്പിളിന്റെ ഓഹരികൾ 0.3 ശതമാനം ഇടിഞ്ഞു.
പാൻഡെമിക് നെ തുടർന്ന് ക്ലൌഡ് അധിഷ്ഠിത സേവനങ്ങൾ കൂടിയതിനാൽ മൈക്രോസോഫ്റ്റിന് ഈ വർഷം 45%ത്തിന്റെ സ്റ്റോക്ക് വർദ്ധനവ് ഉണ്ടായി.
ഐഫോൺ ലോകത്തെ മുൻനിര ഉപഭോക്തൃ സാങ്കേതിക കമ്പനിയാക്കി മാറ്റിയതോടെ 2010-ൽ ആപ്പിളിന്റെ ഓഹരി വിപണി മൂല്യം മൈക്രോസോഫ്റ്റിനെ മറികടന്നിരുന്നു
എന്നാൽ ഈ രണ്ട് കമ്പനികളും വാൾസ്ട്രീറ്റിന്റെ സമീപ വർഷങ്ങളിൽ ഏറ്റവും മൂല്യമുള്ള കമ്പനിയായി രേഖപെടുത്തിയിട്ടുമുണ്ട്.