ആശയവിനിമയരംഗത്ത് അതിനൂതന മാറ്റങ്ങൾ കൊണ്ടുവരുന്ന മെറ്റാവേഴ്‌സ് രംഗത്തെ ആദ്യ സമ്മേളനത്തിന് ദുബായ് വേദിയാകും. സെപ്റ്റംബർ 28, 29 തീയതികളിലായി ദുബായ്മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിലും എമിറേറ്റ്‌സ് ടവറിലും മെറ്റാവേഴ്‌സ് സമ്മേളനം നടത്തുമെന്ന് ദുബായ് കിരീടാവ കാശി യും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ്ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ അറിയിച്ചു. മെറ്റാവേഴ്‌സ് സാങ്കേതിക വിദ്യകളിൽ വൈദഗ്ധ്യമുള്ള 300 ആഗോള വിദഗ്ധരും 40 സ്ഥാപനങ്ങളുംസമ്മേളനത്തിൽ പങ്കാളികളാകും.40,000 വെർച്വൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ദുബായ് മെറ്റാവേഴ്‌സ് സ്ട്രാറ്റജിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യാണ്സമ്മേളത്തിന്റെ വിവരങ്ങളും അദ്ദേഹം പങ്കുവച്ചത്. അടുത്ത അഞ്ച് വർഷത്തിനകം ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ എണ്ണം ഇരട്ടിയിലേറെയായി വർധിപ്പിക്കാനുംലക്ഷ്യമിടുന്നുണ്ട്.മനുഷ്യരാശി