അജമാൻ ഓവൽ ക്രിക്കറ്റ് ഗ്രൌണ്ടിൽ വെച്ച് നടന്ന പ്രഥമ തബാസ്കോ മേൽപ്പറമ്പ് ക്രിക്കറ്റ് ലീഗ് ടൂർണ്ണമെന്റിൽ യു എ ഇ ചെമ്പിരിക്കൻസ് ജേതാക്കളായി. ഫൈനലിൽ കട്ടക്കാലിയൻസിനെ 19 റൂൺസിന്നാണ് ചെമ്പിരിക്ക തോൽപ്പിച്ചത് . ടൂർണ്ണമെന്റിൽ ഉടനീളം ചെമ്പിരിക്കയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച നിബ്രാസ് ചെമ്പരിക്ക മാൻ ഓഫ് ദി സീരിയസ് , ഫൈനലിലെ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കി. മേൽപ്പറമ്പ് ക്രിക്കറ്റ് ലീഗിന്റെ ആദ്യ എഡിഷനിൽ മേൽപ്പറമ്പിന് ചുട്ടുവട്ടത്തുള്ള എട്ട് ടീമുകളാണ് ടൂർണ്ണമെന്റിൽ പങ്കെടുത്തത്. എട്ട് ടീമുകളിലായി പ്രാദേശികരായ 150 ഓളം ക്രിക്കറ്റ് താരങ്ങൾ അണിനിരന്നു. ചാമ്പ്യന്മാരായ യു എ ഇ ചെമ്പിരിക്കൻസിനുള്ള ട്രോഫിയും ക്യാഷ് അവാർഡും ടൂര്ണ്ണമെന്റിന്റെ ടൈറ്റിൽ സ്പോൺസരമാരായ തബാസ്കോ യാസറും , റണ്ണേർസിന്നുള്ള ട്രോഫിയും ക്യാഷ് അവാർഡും ജികോം മൊബൈൽസ് മാനേജിങ് ഡയറക്ടർ സമീർ ജികോം കീഴൂറും കൈമാറി.
ടൂർണ്ണമെന്റിലെ മിക്ച ബാറ്റ്സ്മാനായി ഹാരിസ് ചട്ടുനെയും മികച്ച ബൌളറായി ഹസീബ് മദീനയെയും മികച്ച ഫീൽഡറായി നദീർ കട്ടക്കാലിനെയും തിരെഞ്ഞെടുത്തു . സമ്മാനദാന ചടങ്ങിൽ സവാദ് , ഹമീദ് കല്ലും വളപ്പ് , ഹാഷിം ബോസ്സ് , ജാഫർ സി ബി , അസീസ് സി ബി , ഇല്യാസ് പള്ളിപ്പുറം , ഇല്യാസ് ഹിൽടോപ് , നിയാസ് ചേടി കമ്പനി , സാബിർ വളപ്പിൽ , നിസാർ ചേടി കമ്പനി , ഇർഷാദ് സ്റ്റോർ , മൊയിദീൻ കുഞ്ഞി കദിരി , ഇബ്രൂ സാച്ചി , ജാഫർ ഹസൈനാർ , ഷംലു നാനോ തുടങ്ങിയവർ പങ്കെടുത്തു.