മേൽപറമ്പ:മേൽപറമ്പ പോലീസ് കോളിയടുക്കം ഗവ.യു പി സ്കൂൾ ആറാംക്ലാസ് വിദ്യാർത്ഥിക്ക് ടെലിവിഷൻ സമ്മാനിച്ചു കോളിയടക്കം ഗവ.ജി യുപി സ്കൂളിലെ 6 ബി ക്ലാസ്സിൽ പഠിക്കുന്ന അജിത്ത് എന്ന കുട്ടിക്ക് online ക്ലാസ്സിനുള്ള മൊബൈൽ ഫോണോ, ടെലിവിഷനോ ഇല്ലാത്തതിനാൽ മേൽപ്പറമ്പ പോലിസ് സ്റ്റേഷൻ അഭ്യുദയകാംക്ഷികളാൽ സഹായം ഏറ്റുവാങ്ങി നിർധനായ കുട്ടിക്ക് SHO ശ്രീ: സനിൽകുമാർ ടെലിവിഷൻ സമ്മാനിച്ചു ഈ മഹാമാരികാലത്ത് പൊതുസമൂഹത്തിന്റെ ഏറ്റവും വലിയ പ്രശംസ പിടിച്ചുപറ്റിയതാണ് കേരള പോലീസിന്റെ ജനകീയ ഇടപെടലുകൾ.
കോവിഡ് കാലത്തിലെ ഏറ്റവും വലിയ രണ്ടു പോരാളി സമൂഹമായ ആരോഗ്യ പ്രവർത്തകരും പോലിസും കേരളസമൂഹത്തിന്റെ മനസിലിടം നേടിയവരക്കുന്നു. ചില ഉദ്യോഗസ്ഥർ വകുപ്പുകൾക്ക് ചീത്തപ്പേര് ഉണ്ടാകുന്നുണ്ട് എന്നതും സത്യമാണ്.എന്നാൽ സമൂഹത്തിന്റെ ഇടയിലേക്ക് ഇറങ്ങിച്ചെന്നുള്ള മേൽപറമ്പ പോലീസിന്റെ കാരുണ്യപ്രവർത്തനങ്ങൾ നാട്ടുകാർക്കിടയിൽ ഏറെ സന്തോഷമാണ് ഉണ്ടാക്കിയിട്ടുള്ളത് ഇത് ഏറെപ്രശംസനീയവുമാണ്.
നിയമപാലകരുടെ ഇതുപോലുള്ള കാരുണ്യപ്രവർത്തനങ്ങളെ പൊതുസമൂഹം മനസറിഞ്ഞു അഭിനന്ദിക്കുന്നുണ്ട്. ചടങ്ങിൽ സബ് ഇൻ സ്പെക്ടർ അരവിന്ദൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ് കുമാർ ബാവിക്കര, അഭിലാഷ്, രതീഷ് എന്നിവർ പങ്കെടുത്തു.