അബുദാബി : യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ ടൂറിസം അസോസിയേഷന്റെ കണക്കുകൾ അനുസരിച്ച് ആഗോളതലത്തിൽ മികച്ച മെഡിക്കൽ ടൂറിസത്തിൽ ജിസിസിയിൽ ഒന്നാം സ്ഥാനം യുഎഇക്ക്.
ഒമാൻ രണ്ടാം സ്ഥാനത്തും, ബഹ്‌റൈൻ മൂന്നാം സ്ഥാനത്തും സൗദി അറേബ്യ കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് തൊട്ടു പിന്നിൽ. രോഗികളുടെ അനുഭവം മെഡിക്കൽ ടൂറിസത്തിന്റെ നിലവിലെ നിലവാരം പരമ്പരാഗത ടൂറിസത്തിന്റെ ആകർഷണം എന്നിവയെ അടിസ്ഥാനത്തിലാണ് ഒന്നാം സ്ഥാനകാരെ കണ്ടെത്തുന്നത്.
മെഡിക്കൽ ടൂറിസത്തിന്റെ വിപണി മൂല്യം 2017ൽ 15.5 ബില്യൺ യുഎസ് ഡോളർ ആയിരുന്നു. 2024 അവസാനത്തോടെ അത് 24 ബില്യൺ ഡോളർ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.