ദുബായ്: ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും മാമ്പഴങ്ങളുടെ മൂല്യവർധിത ഉത്പന്നങ്ങളുമായ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാങ്കോ മാനിയക്ക് തുടക്കമായ്.ദുബായ് സിലിക്കൺ സെൻട്രൽ മാൾ ലുലുവിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ എം എ സലീമിന്റെ സാനിധ്യത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ ഡോ:അമൻ പൂരി മാങ്കോ മാനിയ ഉദ്ഘാടനം ചെയ്‌തു.
അബുദാബി അൽവാഹ്ദ മാളിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ ടി പി യുടെ സാനിധ്യത്തിൽ മാങ്കോ മാനിയക്ക് തുടക്കം കുറിച്ചു.ഇന്ത്യ പാകിസ്ഥാൻ യെമൻ തായ്‌ലൻഡ് വിയറ്റ്നാം ശ്രീലങ്ക ഉഗാണ്ട കെനിയ ഇന്തോനേഷ്യ ബ്രസീൽ കൊളംബിയ മെക്സിക്കോ എന്നീരാജ്യങ്ങളിൽനിന്നുള്ള അമ്പതിൽ പരം വെത്യസ്തയിനം രുചിയേറും മാമ്പഴങ്ങളാണ് മേളയിൽ എത്തിച്ചേർന്നിരിക്കുന്നത് ഇന്ത്യയിൽനിന്നും അൽഫോൻസാ നീലം ബദാമി ഹിമപാസനത് തുടങ്ങിയവയോടൊപ്പം തന്നെ തായ്‌ലണ്ടിന്റെ ഗ്രീൻ മാങ്കോ ഉഗാണ്ടയിൽനിന്നുള്ള തൈമൂർ ശ്രീലങ്കയിൽനിന്നുള്ള കർത്തകൊളമ്പൻ മെക്സിക്കോയിൽനിന്നുള്ള അഡൾഫോ എന്നിങ്ങനെയുള്ള വെത്യസ്തമായ മാമ്പഴങ്ങളാണ് ലുലുവിൽ എത്തിയിട്ടുള്ളത്.
ലോകത്തിൻറെ വിവിധഭാഗങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളൾ മികച്ച വിലയിൽ തന്നെയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത്. മാമ്പഴങ്ങളുടെ വ്യത്യസ്തമായ ഉത്പന്നങ്ങളും പലഹാരങ്ങളും ഉപഭോക്താക്കളെ ഏറെആകർഷിപ്പിക്കുന്നതാണ് ജൂൺ പന്ത്രണ്ട് വരെയാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ മാമ്പഴ മേള നടക്കുന്നത്.