ദുബായ്: ദുബായിലെ ഏറ്റവും സ്വാധീനമുള്ളവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി ബുര്‍ജീല്‍ ഹോള്‍ഡിങ്സ് സ്ഥാപക ചെയർമാൻ ഡോ. ഷംഷീര്‍ വയലില്‍. ‘അറേബ്യന്‍ ബിസിനസ്’ തയാറാക്കിയ ‘ദുബായ് 100’ എന്ന പട്ടികയിലാണ് ഡോ. ഷംഷീര്‍ വയലില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കിയത്.
വിവിധ മേഖലകളിൽ സ്വാധീനമുള്ള വ്യക്തികളെയാണ് ഈ പട്ടികയിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എമ്മാര്‍ പ്രോപര്‍ട്ടീസ് സ്ഥാപകൻ മുഹമ്മദ് അലബ്ബാര്‍, അല്‍ഗുറൈര്‍ ചെയര്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ഗുറൈര്‍ എന്നിവരാണ് പട്ടികയില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയത്.വ്യവസായം, വാണിജ്യം, സാങ്കേതികം തുടങ്ങിയ മേഖലകളിൽ സമഗ്രമായ സ്വാധീനം ചെലുത്തുന്ന വ്യക്തികളെയാണ് ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ‘അറേബ്യന്‍ ബിസിനസ്’ അധികൃതർ അറിയിച്ചു. വ്യക്തികളുടെ സാമ്പത്തിക വിജയത്തിനപ്പുറമുള്ള സ്വാധീനം, പ്രചോദനം തുടങ്ങിയ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്.