ദുബായ്: മലബാർ പ്രവാസി – യു എ ഇ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെയ് 31 നു ദുബായ് സയാസി
ഫ്ലോക്ക് ലോർ സൊസൈറ്റി ഹാളിൽ നടക്കുന്ന “നമ്മുടെ സ്വന്തം മാമുക്കോയ” അനുസ്മരണ
പരിപാടിയോടനുബന്ധിച്ചു വൈകു: 4 നു കുടുംബിനികൾക്കായി പായസ മത്സരം സംഘടിപ്പിക്കുന്നു.
ഭിന്നതയുള്ള രുചികളെയും സൃഷ്ടിപരമായ വിഭവങ്ങളെയും പ്രകടിപ്പിക്കുന്നതിനു മികച്ച അവസരമാണ് ഈ മത്സരം.വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ പേർ രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.ബന്ധപ്പെടേണ്ട നമ്പർ.0508584768,0551234257,0569145861.