ദുബൈ:ദുബൈ മലബാർ കലാസാംസ്കാരിക വേദിയുടെ പതിനാറാമത് ഇഫ്താർ സ്നഹവിരുന്ന് ബ്രോഷർ ദുബൈയിൽ പ്രകാശനം ചെയ്തു. കാൽ നുറ്റാണ്ട് കാലമായി നാട്ടിലും മറുനാടുകളിലും കലാകായിക സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ദുബൈ മലബാർ കലാ സാംസ്കാരിക വേദി. ഈ വർഷത്തെ ഇഫ്താർ സ്നേഹവിരുന്ന് മാർച്ച് രണ്ടാം വാരം കുമ്പളയിൽ വെച്ച് നടത്തുമെന്ന് ജനറൽ കൺവീനർ അശ്റഫ് കർളെ അറിയിച്ചു. പരിപാടിയുടെ ബ്രോഷർ പ്രകാശനം ദുബൈ പോലീസിലെ റിട്ടയേഡ് മേജർ ഉമർ അൽ മർസൂഖി മിർദീഫിൽ പാലസിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. കെ എം അബ്ബാസ് ,പ്രമുഖജീവകാരുണ്യ പ്രവർത്തകൻ ഇഖ്ബാൽ ഹത്ബൂർ,അൽ ജബീൻ മാനേജിങ് ഡയരക്റ്റർ ശാഹുൽ ഹമീദ് തങ്ങൾ, അലി ശഹാമ ,എ എൻ നംസീർ, അറബി പ്രമുഖർ സംബന്ധിച്ചു.