അബുദാബി: ഫിറ്റ്നസ് ഉത്പന്നങ്ങളുടെ വിപുലമായ നിരയൊരുക്കി ലുലുവിൽ ‘കമ്മിറ്റ് ടു ഫിറ്റ്നസ്’ വിപണനമേളയ്ക്ക് തുടക്കമായി. ജിം ഉപകരണങ്ങൾ, പരിശീലനങ്ങൾക്കുപയോഗിക്കുന്ന പാദരക്ഷകളും വസ്ത്രങ്ങളുമടക്കം മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ മികച്ച വിലയിൽ ലുലുവിൽ നിന്നും സ്വന്തമാക്കാനാവും. ഓഗസ്റ്റ് 10 വരെ നടക്കുന്ന മേളയിൽ 70 ശതമാനം വരെയാണ് ഇളവ് നൽകുന്നത്.
അൽ ഖിസൈസ് ലുലു ഹൈപ്പർമാർക്കറ്റിൽ മേളയുടെ ഉദ്‌ഘാടനം നടന്നു. ലുലു ഹൈപ്പർമാർക്കറ്റ് ദുബായ് റീജിയൻ റീജിയണൽ ഡയറക്ടർ കെ.പി.തമ്പാൻ, റീജിയണൽ മാനേജർ ഹുസേഫ മൂസ രൂപവാല, ഉപഭോക്താക്കളുമായി കായികപരിശീലനത്തിന്റെ പ്രാധാന്യം പങ്കുവെക്കുന്നതിന്റെ ഭാഗമായി രണ്ടുതവണ മിസ്റ്റർ കേരളയടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ ബോഡിബിൽഡർ അഭിലാഷ് മനോഹരൻ, ഫദൽ ഷാ, ബെനീഷ്.കെ.ടി, ബോഡിബിൽഡിങ് കോച്ച് ഇല്യാസ് എന്നിവർ സംബന്ധിച്ചു.
ഉപഭോക്താക്കളുടെ ആരോഗ്യവും കായികക്ഷമതയും നിലനിർത്തുന്നതിൽ ലുലു പ്രതിജ്ഞാബന്ധരാണെന്ന് കെ.പി.തമ്പാൻ പറഞ്ഞു. കൃത്യമായ സ്പോർട്സ് ഉപകരണങ്ങളും ഷൂസും വസ്ത്രങ്ങളും കാഴ്‌ചക്ക് വേണ്ടി മാത്രമുള്ളതല്ല, സുരക്ഷയ്ക്കുകൂടിയുള്ളതാണ്. അതുകൊണ്ടാണ് ഇത്തരമൊരു മേളയ്ക്ക് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.