അബുദാബി: മുസഫ്ഫയിലെ ലുലു ഹൈപ്പർമാർക്കറ്റ് ക്യാപിറ്റൽ മാളിൽ മെഗാ ക്ലിയറൻസ് സെയിലിനു തുടക്കം കുറിച്ചു.
വസ്ത്രങ്ങൾ, പാദരക്ഷകൾ , വീട്ടുപകരണങ്ങൾ , യാത്രാ ബാഗുകൾ ,ലിനൻ , പെർഫ്യൂംസ്, കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾക്ക് 80 % വരെ ഡിസ്കൗണ്ട് സ്വന്തമാക്കാം. മനാസിൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ അമൽ ഖനിയും മനാസിൽ ഗ്രൂപ്പ് സിഇഒ മംദൂ ഫാത്തിയും ചേർന്ന് ഉൽഘടനം നിർവഹിച്ച.
ചടങ്ങിൽ ലുലു ഗ്രൂപ്പ് ബയിങ് ഡയറക്ടർ മുജീബ് റഹ്മാൻ, ലുലു ഗ്രൂപ്പ് ഡയറക്ടർ അബൂബക്കർ ടി.പി , ലുലു ഗ്രൂപ്പ് റീജിയണൽ ഡയറക്ടർ അജയകുമാർ പി.വി , ലുലു ഗ്രൂപ്പ് കൊമേർഷ്യൽ മാനേജർ മുഹമ്മദ് ഷാജിത്ത് തുടങ്ങിയവർ സന്നിഹിതരായിരുന്നു വളരെ മിതമായ നിരക്കുകളിൽ നിരവധി ഉൽപ്പന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഈ മെഗാ ക്ലിയറൻസ് സെയിലിലൂടെ ഇവിടെ ഒരുക്കിയിരിക്കുന്നത്.
കുട്ടികൾക്കും, മുതിർന്നവർക്കും അനുയോജ്യമായ വസ്ത്രങ്ങളും, പാദരക്ഷകളും, വീട്ടുപകരണങ്ങളും , യാത്രാ ബാഗുകളും ,കളിപ്പാട്ടങ്ങൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ വിപുലമായ ശേഖരം വളരെ മിതമായ നിരക്കിൽ 80 % വരെ ഡിസ്കൗണ്ട് ഒരു മാസം നീണ്ടു നിൽക്കുന്ന ഈ മെഗാ ക്ലിയറൻസ് സെയിലിൽ കരസ്ഥമാക്കാം.