ദുബായ്: ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ പ്രദർശനമായ ഗൾഫുഡിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ റീടെയിൽ ശൃംഖലകളിലൊന്നായ ലുലു ഗ്രൂപ്പ് ഗ്രീസുമായി ധാരണാ പത്രത്തിൽ ഒപ്പുവെച്ചു.ഗ്രീസിലെ കൃഷി മന്ത്രി കോൺസ്റ്റാന്‍റിനോസ് സിയാറസിനൊപ്പം മാസിഡോണിയ മേഖലാ ഗവർണർ ബെയ്ൻ പ്രെലെവിറ്റ്‌സും ലുലു ഗ്ലോബൽ ഓപറേഷൻസ് ഡയറക്ടർ എം.എ സലിമും പങ്കെടുത്ത ചടങ്ങിലാണ് ലുലു ഗ്രൂപ് ഗ്രീസുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.ലുലുവിന്‍റെ റീടെയിൽ സ്റ്റോറുകളിലുടനീളം ഗ്രീസിന്‍റെ കാർഷിക, പ്രാദേശിക ഉൽപന്നങ്ങളുടെ വിപണനവും വിതരണവും കരാർ ഉറപ്പുവരുത്തുന്നു. കരാർ നിലവിൽ വരുന്നതോടെ മിഡിൽ ഈസ്റ്റിലെ ഗ്രീക്ക് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഗണ്യമായ പുരോഗതി ഉണ്ടാകും.