ദുബായ് : തൊഴിൽ സമൂഹത്തിന് ആദരവും നന്ദിയും അറിയിക്കുന്നതിനായി ജി ഡി ആർ എഫ് എ ദുബായ് സംഘടിപ്പിക്കുന്ന മെഗാ പുതുവത്സരാഘോഷംഅൽഖുസ് ഏരിയയിൽ ഇന്ന് നടക്കും( 31/12/2024).ഉച്ചക്ക് 2 മണിക്ക് തുടങ്ങുന്ന ആഘോഷ പരിപാടികൾ അർദ്ധരാത്രി വരെ നീളും.ബോളിവുഡ് നടി പൂനം പാണ്ഡെ, ഗായിക കനിക കപൂർ, റോമൻ ഖാൻ, വിശാൽ കോട്ടിയൻ തുടങ്ങിയ പ്രമുഖരും അന്താരാഷ്ട്ര കലാകാരന്മാരും ആഘോഷത്തിൽ പങ്കെടുക്കുമെന്ന് ജി ഡി ആർ എഫ് എ ദുബായ് അറിയിച്ചു.
“നേട്ടങ്ങൾ ആഘോഷിക്കുന്നു. ഭാവി കെട്ടിപ്പടുക്കുന്നു” എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ. അൽഖുസിന് പുറമേ എമറേറ്റിൽ വിവിധ സ്ഥലങ്ങളിലും ഡയറക്ടറിന്റെ ആഭിമുഖ്യത്തിൽ പുതുവത്സരാഘോഷ പരിപാടികൾ നടക്കും. ദുബായുടെ വളർച്ചക്കും വികസനത്തിനും വലിയ രീതിയിൽ സംഭാവന ചെയ്യുന്ന തൊഴിൽ സമൂഹത്തിന് നൽകുന്ന പ്രത്യേകം ആദരവാണ് പരിപാടിയെന്ന് മേധാവി ലഫ് : ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. വിവിധ രാജ്യക്കാരായ 10000 ത്തിലധികം തൊഴിലാളികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് കാണികൾക്ക് വിവിധ ബ്രാൻഡുകൾ സ്പോൺസർ ചെയ്യുന്ന വിലപിടിപ്പുള്ള സമ്മാനങ്ങൾ നറുക്കെടുപ്പിലൂടെ നൽകുമെന്ന് അധികൃതർ അറിയിച്ചു.