അൽ ഐനിൽ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 11.1 കിലോമീറ്ററിൽ നടത്തിയ ഫയർ വർക്‌സിന് ഏറ്റവും ദൈർഘ്യമേറിയ പടക്ക ശൃംഖലയുടെ ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയതായി അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.ഡിസംബർ 2 നാണ് 11.1 കിലോമീറ്റർ ദൂരത്തിൽ ഫയർ വർക്‌സ് നടത്തിയത്. 51 പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വിക്ഷേപിച്ച പടക്കങ്ങൾ റെക്കോർഡ് തകർക്കാൻ 50 സെക്കൻഡ് സമയമെടുത്തു.
കഴിഞ്ഞ ഫെബ്രുവരിയിൽ ഏറ്റവും വലിയ പൂച്ചെണ്ട് ( largest bouquet ) രേഖപ്പെടുത്തിയതിന് ശേഷം 2024-ൽ അതോറിറ്റി നേടുന്ന രണ്ടാമത്തെ റെക്കോർഡാണിത്.2024 നെ സ്വാഗതം ചെയ്യാൻ റാസൽ ഖൈമ ഒരുക്കിയ ഫയർ വർക്‌സിനും രണ്ട് ഗിന്നസ് റെക്കോർഡുകൾ ലഭിച്ചിരുന്നു.