കുവൈറ്റ്: കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടിയായി ജൂലൈ 25 മുതൽ കൂടുതൽ അറിയിപ്പ് വരെ സമ്മർ ക്ലബ്ബുകൾ ഉൾപ്പെടെയുള്ള കുട്ടികൾക്കുള്ള എല്ലാ പ്രവർത്തനങ്ങളും നിർത്തലാക്കാൻ കുവൈറ്റ് മന്ത്രിസഭ തിങ്കളാഴ്ച തീരുമാനിച്ചു.
ആരോഗ്യമന്ത്രിയുമായുള്ള സംഭാഷണത്തിനുശേഷം, മന്ത്രാലയം പ്രതിരോധ മന്ത്രാലയത്തിന്റെയും കുവൈറ്റ് പെട്രോളിയം കോർപ്പറേഷന്റെയും (കെപിസി) ആശുപത്രികളെ രാജ്യത്തെ ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ സേവനത്തിൽ ഉൾപ്പെടുത്താൻ ഉത്തരവിട്ടതായി മന്ത്രിസഭാ പ്രസ്താവനയിൽ പറയുന്നു.
തിങ്കളാഴ്ച കുവൈത്തിൽ 1,770 കോവിഡ് -19 പോസിറ്റീവ് ആയവരും, 19 മരണങ്ങളും റിപ്പോർട്ട് ചെയ്തു. മൊത്തം കോവിഡ് -19 ബാധിച്ചവർ 37,7364 ഉം മരണങ്ങൾ 2,136 ഉം ആണ്.