ജോൺ ബ്രിട്ടാസ് എം.പി യുടെ പോസ്റ്റ് ഞാനിവിടെ ഷെയർ ചെയ്യുകയാണ്. സന്തോഷം കൊണ്ട് എൻ്റെയും കണ്ണുകൾ നിറഞ്ഞു.
ടോക്യോ ഒളിമ്പിക്സിലെ പുരുഷ ഹൈജമ്പ് ഫൈനൽ മത്സരത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ മാനവികത എന്ന് തിരുത്തി എഴുതാം. ഇറ്റലിയുടെ ജിയാന്മാർകോ തമ്പേരിയും ഖത്തറിന്റെ മുതാസ് ഈസാ ബാർഷിമും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടിയത്.
ഫൈനലിൽ രണ്ടു പേരും 2.37 മീറ്റർ ചാടി ഒരേ നിലയിൽ. മൂന്നവസരങ്ങൾ കൂടി കിട്ടിയിട്ടും 2.37 മീറ്ററിനു മുകളിലെത്താൻ രണ്ടുപേർക്കും കഴിഞ്ഞില്ല. പിന്നീട് ഓരോ അവസരം കൂടി രണ്ടു പേർക്കും നൽകിയെങ്കിലും കാലിനു പരിക്കു പറ്റിയ തമ്പേരി അവസാന അവസരത്തിൽ നിന്നും പിൻ വാങ്ങുന്നു.. ബാർഷിമിനു മുന്നിൽ സ്വർണം മാത്രം…. എതിരാളിയില്ലാതെ സ്വർണത്തിലേക്കടുക്കാവുന്ന നിമിഷം മാത്രം. ഏറെ നാളത്തെ ആഗ്രഹവും ആവേശവും സഫലമാക്കാവുന്ന നിമിഷം. പക്ഷെ ബാർഷിം, ഒളിമ്പിക്സ് ഒഫീഷ്യലിനോട് ചോദിച്ചത് താൻ ഇപ്പോൾ പിന്മാറിയാൽ സ്വർണ്ണം ഞങ്ങൾ രണ്ടു പേർക്കുമായി പങ്കുവെക്കപ്പെടാനാകുമോ എന്നായിരുന്നു.
ഒഫീഷ്യലും തൊട്ടടുത്ത് നില്ക്കുകയായിരുന്ന ജിയാന്മാര്കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നിട്ടുണ്ടാകും. സ്വർണം പങ്കു വെക്കാനാകും എന്ന ഒഫീഷ്യലിന്റെ മറുപടി കിട്ടിയതോടെ പിന്മാറുകയാണെന്ന് അറിയിക്കാൻ ബർഷിമിന് അധിക സമയം വേണ്ടിവന്നില്ല… പിന്നെ നമ്മൾ കണ്ടത് കണ്ണ് നിറയ്ക്കുന്ന ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ്.
മനുഷ്യത്വത്തിന്റെ സഹിഷ്ണുതയുടെ ലോക അംബാസിഡറാവുകയാണ് മത്സരപോരാട്ടത്തിന്റെ ഒളിമ്പിക്സ് നഗരത്തിൽ നിന്നും ഖത്തറിന്റെ ഒളിമ്പ്യാൻ മുതാസ് ഈസാ ബാർഷിമി.
പൂർണ പോസ്റ്റ് വായിക്കാം https://www.facebook.com/drkt.jaleel