ന്യൂ ഡൽഹി: കോഴിക്കോട് വിമാനത്താവള വികസനത്തിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടി ത്വരിതപ്പെടുത്താൻ എയർപോർട്ട് അതോറിറ്റി-സംസ്ഥാന സർക്കാർ സംയുകത യോഗം ഉടൻ വിളിച്ചു ചേർക്കുമെന്ന് അതോറിറ്റി ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍ എം.കെ രാഘവൻ എം.പിയെ അറിയിച്ചു.
കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി വിമാനത്താവള വികസന സംബന്ധമായ വിവിധ കാര്യങ്ങളിൽ എംപി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തില്‍ മന്ത്രിയുടെ നിർദേശ പ്രകാരം സിവിൽ ഏവിയേഷൻ ഡയറക്‌ടർ ജനറൽ അരുൺ കുമാർ, എയ്‌പോർട്ട്സ് അതോറിറ്റി ചെയർമാൻ സഞ്ജീവ് കുമാർ, അതോറിറ്റി ഓപ്പറേഷന്‍സ് മെമ്പര്‍ ഐ.എന്‍.മൂര്‍ത്തി, പ്ലാനിംഗ് മെമ്പര്‍ എ.കെ പഥക് മറ്റു ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യത്തിൽ വിമാന താവള വികസന വിഷയം വിശദമായി എം.പി ചർച്ച ചെയ്തു
ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട വിവരങ്ങൾ ഔദ്യോഗികമായി സംസ്ഥാന സർക്കാറിനെ അറിയിക്കുമെന്നും ബന്ധപ്പെട്ട റവന്യൂ ഉന്നത ഉദ്യോഗസ്ഥരുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു. റൺവേ നവീകരണത്തിന് പ്രഥമ പരിഗണന നൽകി മുന്നോട്ടു പോകണമെന്ന മന്ത്രി സിന്ധ്യയുടെ നിർദേശ പ്രകാരം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ ഊര്‍ജ്ജിതപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ യോഗത്തില്‍ ചർച്ചയാകും.

വിമാനത്താവള വികസനത്തിനായി കഴിഞ്ഞ ജനുവരിയില്‍ എം.കെ രാഘവന്‍ എംപി ബദല്‍ മാസ്റ്റര്‍ പ്ലാന്‍ സമർപ്പിച്ചിരുന്നു. കുറഞ്ഞ ഭൂമി മാത്രം ഏറ്റെടുത്ത് പ്രദേശവാസികൾക്ക് മികച്ച നഷ്‌ട പരിഹാരവും സ്ഥിര വരുമാനവും ഉറപ്പ് വരുത്തുന്നതുമായിരുന്നു മാസ്റ്റർ പ്ലാൻ. മാസ്റ്റര്‍ പ്ലാനിലെ പ്രധാന നിര്‍ദേശങ്ങള്‍ അംഗീകരിച്ച അതോറിറ്റി പുതിയ ടെര്‍മിനല്‍ സംബന്ധമായ കാര്യത്തില്‍ കൂടുതല്‍ വിദഗ്ദ പഠനത്തിനു സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
വിമാനപകട അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ വലിയ വിമാന സര്‍വീസ് പുനരാരംഭിക്കില്ലെന്ന തീരുമാനം പുന പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട എംപി 1990 ലെ ബാംഗ്ലൂര്‍ വിമാനപകട ശേഷം A320 വിമാനങ്ങള്‍ ഗ്രൗണ്ട് ചെയ്യാന്‍ ഡിജിസിഎ എടുത്ത തെറ്റായ തീരുമാനം പോലെ യുക്തിരഹിതമായ തീരുമാനമാണ് വലിയ വിമാന സര്‍വീസ് നിര്‍ത്തലാക്കിയതെന്നും മന്ത്രിയോട് പറഞ്ഞു.
അന്വേഷണ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം പ്രസിദ്ധീകരിക്കുമെന്ന് ഉറപ്പു നല്‍കിയ മന്ത്രിയും, ഡയറക്ടര്‍ ജനറലും റിപ്പോര്‍ട്ട് ലഭിച്ചാല്‍ വലിയ വിമാന സര്‍വീസ് പുനരാരംഭിക്കൽ വൈകിപ്പിക്കില്ലെന്നു ഉറപ്പു നല്‍കി. വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിന് നേരത്തെ വിവിധ സന്ദര്‍ഭങ്ങളില്‍ എം.കെ രാഘവന്‍ എംപി മുന്‍ വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ദയരക്ദര്‍ ജനറല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു.
                                










