അബുദാബി: കൊറിയൻ എംബസി കൊറിയ-യുഎഇ നയതന്ത്ര ബന്ധത്തിന്റെ 40മത് വാർഷികം ആഘോഷിക്കുന്നു. യുഎഇയിലെ കൊറിയൻ അംബാസിഡർ കൊണ് യോങ് വൂ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യം ഓർമ്മപ്പെടുത്തി. 40 വർഷത്തിനിടയിൽ സാമ്പത്തിക സൈനിക ആരോഗ്യ കാർഷിക വിദ്യാഭ്യാസ എന്നി മേഖലകളിൽ ഇരു രാജ്യങ്ങളും ഒന്നിച്ചു പ്രവർത്തിച്ചു. കൊറിയ-യുഎഇ സാംസ്കാരിക ഡയലോഗിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊറിയ ഫെസ്റ്റിവൽ 2020 ഓൺലൈനായി സംഘടിപ്പിക്കും. കെ-പോപ്പ് കച്ചേരികൾ എക്സിബിഷനുകൾ സെമിനാർ പ്രകടനങ്ങൾ ചലച്ചിത്ര പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഫെസ്റ്റിവൽ.