കാസറഗോഡ് മേൽപറമ്പ പോലീസ് സ്റ്റേഷനിലെ പോലീസുകാരെ കുറിച്ചാണ് ഈ കുറിപ്പ് കാസറഗോഡ് നിന്നും മാങ്ങാട്ടേക്കുള്ള യാത്രയാണ് .സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു മേൽപ്പറമ്പിലെത്തിയപ്പോൾ സ്കൂട്ടർ പെട്ടന്ന് എൻജിനോഫാകുകയായിരുന്നു.
പിന്നീട് എത്ര ശ്രമിച്ചിട്ടും സ്റ്റാർട്ടാവുന്നില്ല സഹായത്തിനായ് ആരുമില്ലാത്ത അർദ്ധരാത്രി ഒരു ഓട്ടോ യോ മറ്റോ കിട്ടാനുള്ള സാധ്യതയുമില്ല നിസ്സഹായനായ് കടന്ന് പോയ കുറച്ച് വാഹനങ്ങൾക്ക് കൈകാട്ടി ആരും തന്നെ ഒന്ന് നിർത്തുക പോലുമുണ്ടായില്ല.
നിസ്സഹായനായ് എന്ത് ചെയ്യണമെന്നാലോജിച്ച് നിൽക്കുമ്പോൾ ദ വരുന്നു ഒരു പോലീസ് ജീപ്പ് മനസ്സ് മന്ത്രിച്ചു ഇവരുടെ ഇനി കുറെ ചോദ്യങ്ങളുമുണ്ടാവും വല്ലാത്ത പെടലല്ലോ എന്ന് വിജാരിച്ച് നിൽക്കുമ്പോൾ.
പോലീസ് ജീപ്പ് അടുത്ത് വന്ന് സുമുഖനായ പോലീസ് ഉദ്യോഗസ്ഥൻ എന്ത് പറ്റി സുഹൃത്തെ ആ ചോദ്യം തന്നെ ഒരാശ്വാസ വാക്കായ് തോന്നി. കാര്യങ്ങൾ പറഞ്ഞപ്പോൾ പുള്ളി പറയുകയാണ് ജീപ്പിലേക്ക് കയറിക്കോ ഞങ്ങൾ കൊണ്ട് വിടാം വീട്ടിലേക്ക് അല്ലാത്ത ഈ രാത്രിയിൽ നിങ്ങളെന്ത് ചെയ്യാൻ കയറിക്കോളു.
അങ്ങനെ വീട് വരെ കൊണ്ട് വിട്ട് പോകുമ്പോൾ ഒരു ചായ ഇടാം ഞാൻ എന്ന് പറഞ്ഞപ്പോൾ പുഞ്ചിരിയോടെ നിരസിച്ചു. ഈ മാന്യരായ മനുഷ്യത്വമുള്ള പോലീസുകാര് മേൽപറമ്പ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ലെനീഷ് പിലിക്കോടും ഡ്രൈവർ അജിത്തിനും ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്.
ദുബായിൽ പ്രവാസിയായ് കുറെ വർഷം ജീവിച്ച അനുഭവത്തിൽ നിന്നും ദുബായ് പോലീസ് ലോകത്തിന് മാതൃകയാണ് അവരുടെ സ്നേഹപെരുമാറ്റത്തോട് കൂടിയുള്ള സേവനം എന്നത് കണ്ടറിഞ്ഞ ഒരു വ്യക്തി കൂടിയായ ഞാൻ തിരിച്ചറിയുന്നു നമ്മുടെ കേരളത്തിന്റെ പോലീസ് സേനയും ലോകത്തിന് മാതൃകയാണ് അവരുടെ ആത്മാർത്ഥ സേവനങ്ങളെ നമ്മുടെ നാട് പലപ്പോഴും തിരിച്ചറിയുന്നില്ലേ എന്ന് സംശയിക്കുന്നു.
നമ്മുടെ പോലീസ് സേനയിലെ വലിയ വിഭാഗം ലെനീഷ്, അജിത്ത് മാരുടെ ഹൃദയവും ആത്മാർത്ഥതയുമുള്ളവരാണ് എന്ന് തന്നെ ഉറപ്പിച്ച് പറയാം എന്നും അത് അങ്ങനെ തന്നെ നിലനിൽക്കട്ടെ എന്നും പ്രാർത്ഥിക്കുന്നു. കേരള പോലീസും സൂപ്പറാണ് കെട്ടോ ഹൃദയത്തിൽ നിന്നും ബിഗ് സല്യൂട്ട്.
ടി എ ബദറുദ്ധീൻ