കേരളാമോഡൽ”എന്ന് എല്ലാ മേഖലകളിലും അനായാസം ഉണ്ടാക്കിയെടുക്കാൻ കഴിവുളളവരാണ് നാം മലയാളികൾ.ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്നത്രയും സംസ്ഥാനങ്ങൾ മാത്രമാണ് വിവരാധിഷ്ടിത സമ്പദ്‌വ്യവസ്ഥയിൽ കുതിച്ചുചാട്ടം നടത്താൻ സാധ്യതയുളളതായി കണ്ടെത്തിയിരിക്കുന്നത്.അതിൽ നമ്മുടെ കൊച്ചു കേരളം ഉൾപെടുന്നു എന്നത് നമ്മൾ ഓരോരുത്തർക്കും അഭിമാനിക്കാവുന്നതാണ്.ഇതിനായി ഒരു ഊന്നൽ പോലെ ഒരു വാർത്ത.
രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡവലപ്മെന്റ് സ്റ്റഡീസ് കേരള വികസനത്തെ സംബന്ധിച്ച് “പ്രതീക്ഷ-2030″എന്ന ഡിജിറ്റൽ സമിറ്റ് ഉൽഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയാണ് ഉയർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര ധനമന്ത്രി കൂടിയായ പി.ചിദംബരം.അദ്ദേഹം പറയുകയാണ്..കഴിഞ്ഞ 5-10വർഷങ്ങൾ കൊണ്ട് ചൈന,സിംഗപ്പൂർ,തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ വൻകുതിച്ചുചാട്ടങ്ങളാണ് ഈ മേഖലയിൽ കാണാൻ കഴിയുന്നത്. വിദ്യാഭ്യാസ നയങ്ങളിൽ അവരുടെ ചില മാർഗങ്ങൾ സ്വീകരിക്കുന്നത് വഴി നമ്മുക്കും അവരെകിടപിടിക്കുന്ന മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്നതാണ്.”സമ്പൂർണ സാക്ഷരത”എന്ന നമ്മുടെ ആധാരം തന്നെയാണ് ഇതിനൊരു മുതൽകൂട്ടാവുന്നത്.
വിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല മറ്റ് മേഖലകൾ അതായത് അഗ്രികൾച്ചർ,ലൈവ്സ്റ്റോക്,ഫിഷറീസ്,ഫോറസ്റ്റ്ട്രി,ടൂറിസം, പരമ്പരാഗത വ്യവസായങ്ങൾ ഇവയിലെല്ലാം തന്നെ ബഹുദൂരം മുന്നോട്ട് പോകാൻ നമുക്കു കഴിയും എന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ മുത്തുമണികളായി കണ്ടാൽ അതിവേഗംബഹുദൂരം എന്ന “കേരളാമോഡൽ”നമ്മുക്ക് നിഷ്പ്രയാസം സാധിക്കുന്നതാണ്.