ക്രിക്കറ്റിൻ്റെയും കേരളത്തിൻ്റെ ഊർജ്ജസ്വലരായ പ്രതിഭകളുടെയും മഹത്തായ ആഘോഷമായ കേരള ഡിസ്ട്രിക്ട് പ്രീമിയർ ക്രിക്കറ്റ് ലീഗ് സീസൺ 1 ടൂർണമെൻ്റ് 2024 ഡിസംബറിൽ ദുബായിൽ നടക്കും. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നുമുള്ള ക്രിക്കറ്റ് പ്രേമികളെ ഒരുമിപ്പിച്ചായിരിക്കും കേരള ഡിസ്ട്രിക്ട് പ്രീമിയർ ക്രിക്കറ്റ് ലീഗ് നടക്കുക . കേരളത്തിൻ്റെ എല്ലാ ഭാഗങ്ങൾക്കും പ്രാതിനിധ്യം ഉണ്ടെന്ന് ഉറപ്പുവരുത്തി ജില്ലകൾ തിരിച്ച് ടീമുകൾ രൂപീകരിക്കും. രജിസ്റ്റർ ചെയ്യാനും അതത് ജില്ലകൾക്ക് ടീമുകളെ നിശ്ചയിച്ച് മത്സരിക്കാനും കഴിയും.കളിക്കാരുടെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും, +971 553546931 , 0556769406 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .