ദുബൈ: ആറു വൻകരകളിലുള്ള പതിനെട്ട് രാജ്യത്തെ എഴുത്തുകാരെ ഉൾപ്പെടുത്തി എം ഒ രഘുനാഥ് എഡിറ്റ് ചെയ്ത ദേശാന്തര മലയാള കഥകൾ എന്ന പുസ്തകം കാഫ് ദുബായ് ചർച്ച ചെയ്തു. കഥകളിലെ പ്രവാസത്തെക്കുറിച്ച് അനിൽ ദേവസിയും രാഷ്ട്രീയത്തെക്കുറിച്ച് ജിൽന്ന ജിന്നത്തും ദേശത്തെക്കുറിച്ച് ദൃശ്യ ഷൈനും സംസാരിച്ചു. ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞു. അനിൽകുമാർ സി പി മോഡറേറ്റർ ആയിരുന്നു. ഇ കെ ദിനേശൻ അട്ടപ്പാടി മധു അനുസ്മരണം നടത്തി. തുടർന്നു നടന്ന ആദരണീയം പരിപാടിയിൽ എഴുത്തുകാരൻ രമേഷ് പെരുമ്പിലാവ് ചിത്രകാരനും ശില്പിയും ചലച്ചിത്ര പ്രവർത്തകനുമായ നിസാർ ഇബ്രാഹിമുമായി സംസാരിച്ചു .തൻ്റെ ഓരോ കലാപ്രവർത്തനവും തൻ്റെ രാഷ്ട്രീയത്തെയാണ് അടയാളപ്പെടുത്തുന്നതെന്നും തൻ്റെ രാഷ്ട്രീയമാണ് തൻ്റെ കലയെന്നും നിസാർ ഇബ്രാഹിം പറഞ്ഞു. നിസാർ ഇബ്രാഹിമിനുള്ള കാഫിന്റെ ഉപഹാരം മോഹൻ ശ്രിധരൻ നൽകി. രമേഷ് പെരുമ്പിലാവ് താൻ വരച്ച ഛായ ചിത്രവും സമ്മാനിച്ചു. എം ഒ രഘുനാഥനും ചർച്ചയിൽ പങ്കെടുത്തവർക്കും കെ ഗോപിനാഥൻ , അസി, റസീന കെ പി എന്നിവർ ഉപഹാരം സമർപ്പിച്ചു. ഷഹീന നന്ദി പറഞ്ഞു.