ടോക്കിയോ: ജപ്പാൻ യുഎഇയിൽ നിന്നും 20.173 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തതയി ടോകിയോയിലെ എനർജി ആൻഡ് നാച്ചുറൽ റിസോഴ്സ് ഏജൻസി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 2020 സെപ്റ്റംബറിലാണ് ജപ്പാൻ അസംസ്‌കൃത എന്ന ഇറക്കുമതി ചെയിത്തത്.
ജപ്പാനിലെ ആകെ അസംസ്കൃത ഇറക്കുമതിയുടെ 31.4 ശതമാനമായിരിക്കും ഇതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.
സൗദി അറേബ്യ 25.721 ദശലക്ഷം ബാരൽ അഥവാ 40.1% കുവൈത്ത് 5.139 ദശലക്ഷം ബാരൽ 8.0% നൽകി.
ജപ്പാൻ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തത് 2.190 ദശലക്ഷം ബാരലാണ് അഥവാ 2.4%. സെപ്റ്റംബറിൽ ജപ്പാനിലെ പെട്രോളിയം ആവശ്യങ്ങളിൽ 58.008 അഥവാ 90.6% അറബ് എണ്ണയാണ്. ആ സമയം ജപ്പാനിലെ മൊത്തം അസംസ്‌കൃത എണ്ണ ഇറക്കുമതി 64.212 എംഎംബി ആണെന്ന് ഏജൻസി അറിയിച്ചു.