യു.എ.ഇ : ലോകത്തിൽ ഏറ്റവും സൗഹാർദ്ദപരവും സുരക്ഷിതവുമായി വിസ കൂടാതെ അന്താരാഷ്ട്ര യാത്രാസൗകര്യം ഒരുക്കുന്ന രാജ്യങ്ങളുടെ പാസ്പോർട്ട് സൂചികയായ ഹെൻലി പാസ്പോർട്ട് സൂചികയുടെ 2021ലെ കണക്ക് പുറത്തിറക്കി.
ലോകത്തിലെ ഏറ്റവും മികച്ച പാസ്പോർട്ട് എന്ന നാമം മൂന്നാം തവണയും നേടി തിളങ്ങിയിരിക്കുകയാണ് ജപ്പാൻ പാസ്പോർട്ട്. പൗരന്മാർക്ക് വിസ കൂടാതെ 191 രാജ്യങ്ങൾ സന്ദർശിക്കാൻ സാധ്യമാകുന്ന പാസ്പോർട്ട് ആണ് ജപ്പാൻ പാസ്പോർട്ട്.
ഇന്റർനാഷണൽ എയർട്രാൻസ്പ്പോർട്ട് അസോസിയേഷൻ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
190 രാജ്യങ്ങളിലേക്കുള്ള അനുമതിയുമായി സിങ്കപ്പൂർ പാസ്പ്പോർട്ട് രണ്ടാം സ്ഥാനം നേടി. മൂന്നാം സ്ഥാനം സൗത്ത് കൊറിയ, ജർമ്മനി എന്നീ രണ്ട് രാജ്യങ്ങൾ പങ്ക് വെച്ചു. ഇരു രാജ്യങ്ങളും 189 രാജ്യത്തേക്കുള്ള ലളിതമായ യാത്രാനുമതി നൽകുന്നു.
ആദ്യത്തെ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് യു.എ.ഇ. കോവിഡ്_19 പകർച്ചവ്യാധിയുടെ സാഹചര്യത്തിൽ മികച്ച മുന്നേറ്റമാണ് യു.എ.ഇ. നടത്തിയിരിക്കുന്നത്. അറബ് രാഷ്ട്രങ്ങളിൽ നിന്നും ആദ്യ 20 സ്ഥാനങ്ങളിൽ ഇടം നേടുന്ന ആദ്യ രാഷ്ട്രമായി മാറിയിരിക്കുകയാണ് യു.എ.ഇ.
173 രാജ്യങ്ങളിലേക്ക് വിസ കൂടാതെ രാജ്യങ്ങളിലേക്കുള്ള യാത്രാനുമതി നൽകി 16ാം സ്ഥാനം നേടിയിരിക്കുകയാണ് യു.എ.ഇ