ഷാർജ : പുണ്യമാസത്തിന്റെ പോരിശ വിളിച്ചോതി പ്രവാസനാട്ടിൽ നിന്നും “ജന്നത്ത്” ഭക്തിഗാന ആൽബം പുറത്തിറങ്ങുന്നു പ്രവാസി എഴുത്തുകാരി ജാസ്‌മിൻ സമീറിന്റെ വരികൾക്ക് കെ വി അബുട്ടിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
റിദ അബ്ദുൾറഹിമാൻ എന്ന പെൺകുട്ടിയാണ് ആൽബത്തിലെ നായിക. റിദയുടെ ജീവിത കഥ പറയുന്ന ആൽബത്തിൽ റിദയുടെ അമ്മയായി ജാസ്‌മിൻ സമീർ വേഷമിടുന്നു ഗാനം ആലപിച്ചിരിക്കുന്നത് അനുശ്രീ അനിൽകുമാറാണ് ഗോകുൽ അയ്യന്തോലാണ് ആൽബത്തിന്റെ സംവിധനം നിർവഹിച്ചിരിക്കുന്നത് വെള്ളിയാഴ്ചയാണ് ആദ്യപ്രദർശനം നടക്കുന്നത് .
                                










