ഗുജറാത്തിലെ ജാംനഗറിലെ ഡിഫന്‍സ് വിമാനത്താവളത്തിന് 10 ദിവസത്തേക്ക് അന്താരാഷ്ട്ര പദവി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനിയുടെ പ്രീ വെഡ്ഡിങ് ആഘോഷങ്ങളുമായി ഭാഗമായാണ് ഡിഫന്‍സ് വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജാംനഗര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവി നല്‍കിയതിനൊപ്പം വിമാനത്താവളത്തിലെ പ്രധാന ടെക്‌നിക്കല്‍ ഏരിയയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയതുമായാണ് റിപ്പോര്‍ട്ടുകള്‍. വിവാഹത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് അഥികള്‍ എത്തുന്നതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് ഒന്ന് മുതല്‍ മൂന്ന് വരെയായി മൂന്ന് ദിവസങ്ങളിലായാണ് ജാംനഗറിലെ വിവാഹാഘോഷം.