കേരളത്തെ മാർക്കറ്റ് ചെയ്യേണ്ടത് സംസ്ഥാനത്തിൻറെ ആവശ്യമാണെന്ന് എം.എ യൂസഫലി അഭിപ്രയപ്പെട്ടു . ദുബായ് സത്വയില്‍ പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്‍റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിതലമുറയുടെ മികച്ച അവസരങ്ങൾക്കായി കൂടുതൽ നിക്ഷേപങ്ങൾ കേരളത്തിലേക്ക് എത്തണം.ഇപ്പോള്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ നിക്ഷേപ അവസരങ്ങള്‍ക്കായി മത്സരമാണെന്നും അദ്ദേഹം പറഞ്ഞു. ഇൻവെസ്റ്റ് കേരള സമ്മിറ്റ് ഇതിനുള്ള മികച്ച അവസരമാണെന്നും കേരളത്തിലെ സാധ്യതകൾ എന്തെല്ലാമെന്ന് ലോകത്തെ കൂടുതൽ അറിയിക്കണമെന്നും എം.എ യൂസഫലി പറഞ്ഞു. ഐടി,ടൂറിസം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് തുടങ്ങി വിവിധരംഗങ്ങളിൽ കൂടുതൽ നിക്ഷേപങ്ങൾ വരണമെന്നും സ്വദേശത്ത് കൂടുതൽ തൊഴിലവസരം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം ദുബായിൽ വ്യക്തമാക്കി