ഇസ്രയേല്‍ പ്രധാന മന്ത്രി നഫ്താലി ബെന്നറ്റ് യു.എ.ഇയിലെത്തി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇസ്രായേല്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു. നഫ്താലി ബെന്നറ്റ് ഇന്ന് അബുദാബിയില്‍ വെച്ച് അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ചര്‍ച്ച നടത്തും.
വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താന്‍ യു.എ.ഇയും ഇസ്രയേലും നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്.
.കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍, യുഎഇയുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന തിന് അമേരിക്കയുടെ മധ്യസ്ഥതയിലുള്ള കരാറില്‍ ഇസ്രായേല്‍ ഒപ്പുവച്ചിരുന്നു. നയതന്ത്ര ബന്ധം രൂപപ്പെടുത്തി ഒരു വര്‍ഷമാകു ന്ന ഘട്ടത്തിലാണ് ബെന്നറ്റിന്റെ യുഎഇ സന്ദര്‍ശനം. .ഈജിപ്ത്, ജോര്‍ദാന്‍ രാജ്യങ്ങള്‍ക്കു ശേഷം ഇസ്രായേലുമായി സമ്പൂര്‍ണ്ണ നയതന്ത്ര ബന്ധം സ്ഥാപിക്കുന്ന മൂന്നാമത്തെ അറബ് രാഷ്ട്രമായി യുഎഇ കഴിഞ്ഞ വര്‍ഷം മാറി. യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണപ്രകാരമാണ് ബെന്നറ്റിന്റെ സന്ദര്‍ശനം. ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തും. സാമ്പത്തികവും വാണിജ്യപരവുമായ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് ബെന്നറ്റ് പറഞ്ഞു. പ്രാദേശിക വിഷയങ്ങളിലും ചര്‍ച്ചകള്‍ക്ക് ഊന്നല്‍ നല്‍കുമെന്നാണ് സൂചന. വര്‍ഷങ്ങളായുള്ള സംഘര്‍ഷങ്ങള്‍ക്ക് ശേഷം യുഎഇ ഉപദേഷ്ടാവ് തഹ്നൂന്‍ ബിന്‍ സായിദ് ഇറാന്‍ സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ബെന്നറ്റ് യുഎഇയിലെത്തുന്നത്