അബൂദാബി: ഷെയ്ഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ ഇസ്രയേൽ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. ഇസ്രായേൽ ആഭ്യന്തര മന്ത്രി ആമിർ ഓഹനയുമായി ഓണ്‍ലൈൻ വഴിയാണ് അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും, പബ്ലിക് സെക്യൂരിറ്റി വർദ്ധിപ്പിക്കുന്നതിനും അബ്രഹാം കരാർ നടപ്പിലാകുന്നതിനും ഇരുവരും ചർച്ച നടത്തി. പൊതു പദ്ധതികൾ, സാങ്കേതിക കണ്ടുപിടിത്ത പദ്ധതികൾ സിവിൽ ഡിഫൻസുമായി ബന്ധപ്പെട്ട മറ്റ് വികസന പദ്ധതികൾ എന്നിവയും ചർച്ച ചെയ്തു.
തങ്ങളുടെ രാജ്യങ്ങളിലെ ടൂറിസ്റ്റ് മേഖലകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാണിച്ചു. ഭാവിയിലെ വിക്ഷേപണ പദ്ധതികൾക്കളുടെയും പ്രോഗ്രാമുകലുക്കുമായി ഒരു സംയുക്ത ടീം രൂപീകരിക്കുന്നതിന് ഇരു രാഷ്ട്രങ്ങളും ധാരണയായി.