ദുബായ്: അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തിന്റെ ബ്രോഷർ പ്രകാശന കർമ്മം നെല്ലറ ഷംസുദ്ദീൻ കെ എൻ ഹനീഫയ്ക്ക് നൽകി നിർവ്വഹിച്ചു.
ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ
അറബിക് കാലിഗ്രാഫി കലാകാരൻ ഖലീലുള്ള ചെംനാട് ഗായകനും വിധികർത്താവുമായ ഫിറോസ് ബാബു .
സംഗീത സംവിധായകൻ കമറുദ്ദീൻ കീച്ചേരി ഗാനരചയിതാവും താക്കളായ അലി കന്യാന നാസർ മാന്യ ഗാനരചയിതാവ് ഹമീദ് കോളിയടുക്കം അബ്ദുറഹ്മാൻ പൈക്ക ഗാനരചയിതാവ് ഫൈസൽ പൊന്നാനി പ്രമുഖ വ്യവസായി ഫൈസൽ മലബാർ ഗോൾഡ് മാധ്യമ പ്രവർത്തകൻ ടി എ ഹനീഫ കോളിയടുക്കം അബ്ദുല്ല പയ്യോളി യൂസഫ് തലശ്ശേരി ഉമ്മർ ഫാറൂഖ് ബളംതോട് തുടങ്ങിയവർ സംബന്ധിച്ചു.
കാസറഗോഡ് പൊവ്വൽ ടൗൺ വോയ്സും സംജീർ ഓർക്കഷ്ട്രയും ആദിത്യമരുളുന്ന അഖില കേരള മാപ്പിളപ്പാട്ട് മത്സരം ഇശൽ തേൻകണം ജനുവരി ആദ്യവാരം കാസറഗോഡ് പൊവ്വലിൽ വെച്ച് നടത്തപ്പെടുന്നത്. സംജീർ ഓർക്കസ്ട്രയുടെ 40-ാം വാർഷിക ഘോഷത്തിന്റെ ഭാഗമായാണ് മാപ്പിളപ്പാട്ട് മത്സരം ഒരുങ്ങുന്നത്. വിവിധമേഖലയിൽ വ്യക്തിമുദ പതിപ്പിച്ച മഹത് വ്യക്തികൾക്കുള്ള സ്നേഹാദരവും പരിപാടിയിൽ വെച്ച് നല്കപ്പെടുന്നുണ്ട്.