ദുബായ് :യുഎഇ- യിലെ മലയാളി ബിസിനസ് നെറ്റ്‌വർക്കായ ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (ഐപിഎ) ദേരാ ക്രീക്കിലെ- ഡൌ ക്രൂയീസിലെരുക്കിയ സംരംഭക-സംഗമം ആശയങ്ങളുടെ വൈവിധ്യം കൊണ്ടും, കാഴ്ച്ചാ അനുഭവങ്ങൾ കൊണ്ടും- ഏറെ ശ്രദ്ധേയമായി. “അതിവേഗത്തിൽ അവസരങ്ങളിലേക്ക് പറക്കാമെന്ന” ശീർഷകത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ യുഎഇയിലെ 120 വരുന്ന ചെറുകിട-ഇടത്തരം സംരംഭകരും, പ്രമുഖ വ്യക്തിത്വങ്ങളും സംബന്ധിച്ചു. ഫാത്തിമ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാൻ ഡോ. കെ പി ഉസൈൻ സംഗമം ഉദ്ഘാടനം ചെയ്തു.
ഈ മഹാമാരി കാലത്ത് നമ്മുടെ ജീവിതം ഒരുപാട് മാറ്റങ്ങളിലൂടെ കടന്നുപോകുന്നത്. അനിശ്ചിതത്വത്തിന്റെ നാളുകളിലൂടെ കടന്നുപോകുമ്പോൾ നമ്മുടെ സുരക്ഷയ്ക്കാണ് നാം ഏറെ മുൻഗണന നൽകേണ്ടതെന്ന് അദ്ദേഹം സംരംഭകരെ ഓർമിപ്പിച്ചു.
സുരക്ഷിതമായ നിക്ഷേപ മാർഗ്ഗങ്ങളെ സംബന്ധിച്ചുള്ള അവബോധ സെക്ഷനിൽ- ബർജീൽ ജിയോജിത്ത് സെക്യൂരിറ്റിസിന്റെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് കുന്നത്ത് ചടങ്ങിൽ സംസാരിച്ചു. എങ്ങനെയാണ് സുരക്ഷിതമായി സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിക്കേണ്ടതെന്നും, ചെറിയ ശമ്പളക്കാരായ തൊഴിലാളികളുടെ ഭാവി ജീവിതം സുരക്ഷിതമാകാൻ തൊഴിലുടമ കൈക്കൊള്ളേണ്ട വിവിധ പദ്ധതികളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.
വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഐപിഎ ഉപഭോക്താക്കൾക്ക് ഗുണകരമായ നേതൃത്വപാഠവം പകരുന്നതിനും, അവരെ വാണിജ്യ രംഗത്ത് കുടുതല്‍ കര്‍മ്മനിരതരക്കുന്നതിനുംവേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചതെന്ന് ചെയർമാൻ വി കെ ഷംസുദ്ദീൻ ഫൈൻ ടൂൾസ് പറഞ്ഞു.
ഐപിഎ ഫൗണ്ടർ എ കെ ഫൈസൽ മലബാർ ഗോൾഡ് പരിപാടിയ്ക്ക് സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ തങ്കച്ചൻ അധ്യക്ഷത വഹിച്ചു.വി കെ ഷംസുദ്ദീൻ ഫൈൻ ടൂൾസ്, ഷാഫി അൽമുർഷിദി, എ എ കെ മുസ്തഫ,ബഷീർ പാൻഗൾഫ്,സിദ്ദിഖ് ലിയോടെക് തുടങ്ങിയവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി.സഹീർ സ്റ്റോറിസ്, ചന്ദ്രജിത്ത്, ബഷീർ പടിയത്ത്, ഡോ.സുരേഷ്, ഹുസൈനാർ, മാധ്യമ പ്രവർത്തകൻ എം സി എ നാസർ എന്നിവർ ചടങ്ങിന് ആശംസകൾ നേർന്നു.
സുൽഫിക്കർ, മുഹമ്മദ് റഫീഖ്, ബിബി ജോൺ,മുനീർ അൽ വഫാ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഹക്കീം വാഴക്കാല നന്ദിയും പറഞ്ഞു. തുടർന്ന് ഗായകനും, സംരംഭകനുമായ ഗഫൂർ ഷാസിന്റെ നേതൃത്വത്തിലുള്ള അംഗങ്ങളുടെ ഗാനസന്ധ്യ ചടങ്ങിന് ഏറെ മിഴിവേകി.