അബുദാബി: അബുദാബിയിൽ ഒരുമയുടെ സന്ദേശവുമായി രാജ്യാന്തര ഐക്യ സമ്മേളനം ഡിസംബർ 12 മുതൽ 14 വരെ നടക്കും. ബഹുസ്വര സമൂഹത്തിൽ പ്രാദേശിക സംസ്കാരവുമായും സാമൂഹിക വ്യവസ്‌ഥകളുമായും മുസ്‌ലിംകൾ ഒത്തുചേർന്നു ജീവിക്കണമെന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുക.120 രാജ്യങ്ങളിൽ നിന്നായി 500 പ്രതിനിധികൾ പങ്കെടുക്കും. മുസ്ലിം ഐക്യം എന്നത് രാഷ്ട്രീയ ഒത്തുചേരലായും ലോകം മുഴുവൻ ഒരു ഖിലാഫത്തിന് കീഴിൽ കൊണ്ടുവരലു മാണെന്ന തെറ്റിദ്ധാരണ നീക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് ദ് വേൾഡ് മുസ്‌ലിം കമ്യൂണിറ്റീസ് കൗൺസിൽ ചെയർമാൻ ഡോ. അലി റാഷിദ് അൽ നുഐമി പറഞ്ഞു.
തെറ്റായ ധാരണയിലാണ് ഐഎസ് പോലുള്ള ആശയങ്ങൾ ശക്തിയാർജിക്കുന്നത്. ലോകത്തിനു പുറത്തുള്ള ഇസ്‌ലാമിക സമൂഹങ്ങളെ ഉൾക്കൊണ്ടു ഐക്യ മോഡലാണ് അബുദാബി സമ്മേളനം മുന്നോട്ടു വയ്ക്കുക. 3 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ആദ്യ ഉദ്യമമാണ്.