ന്യൂ ഡൽഹി: ബ്രിട്ടനുപുറമേ മുപ്പത്തിലധികം രാജ്യങ്ങൾ ഇന്ത്യയുടെ കോവിഡ് -19 വാക്‌സിൻ സർട്ടിഫിക്കറ്റ് പരസ്പരം അംഗീകരിക്കാൻ സമ്മതിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസിയായ PTI വ്യാഴാഴ്ച അറിയിച്ചു. യു കെ ക്ക് പുറമെ ജർമനി, നേപ്പാൾ, ആർമിനിയ, ഉക്രൈൻ, ബെൽജിയം, ഹംഗറി, സെര്ബിയ തുടങ്ങിയ രാജ്യങ്ങൾ ലിസ്റ്റിൽ ഉൾപ്പെടുന്നു. വാക്‌സിനേഷൻ സർട്ടിഫിക്കറ്റുകൾ അംഗീകരിക്കുക വഴി വിദ്യാഭ്യാസം, ബിസ്സിനെസ്സ്, ടൂറിസം എന്നിവയ്ക്കായ് രാജ്യങ്ങളിലൂടെ സഞ്ചാരിക്കുന്നതിന് സഹായിക്കും.
അതെ സമയം ബ്രസീൽ, ബംഗ്ലാദേശ്, ചൈന, ചില യൂറോപ്യൻ രാജ്യങ്ങൾ ഇവിടെ നിന്ന് ഇന്ത്യയിലേക്ക് വരുമ്പോൾ കോവിഡ് -19ന്റെ അധിക ചില നടപടികൾ പാലിക്കേണ്ടി വരും.
ഇന്ത്യ വ്യാഴാഴ്ച 27 ലക്ഷത്തിലധികം ഡോസ് കോവിഡ്-19 വാക്‌സിനേഷൻ നൽകി. ഇതോടെ 97 കോടി ഡോസ് ആണ് രാജ്യത്ത് വിതരണം ചെയ്തത്.