ദുബായ്: മഹാമാരി കാലഘട്ടത്തിൽ പുനർനിർമാണത്തിൽ ശ്രെദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ ഇന്ത്യയുടെ സമ്പദ് വ്യെവസ്ഥ ശക്‌തമായ തിരിച്ചുവരവ് ഉണ്ടാക്കിയേക്കാമെന്നു യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ ശനിയാഴ്ച ദുബായിൽ നടന്ന ഐസിഎഐയുടെ 39-ാമത് വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൽ പറഞ്ഞു.
ഗോൾഡ്മാൻ സാച്ച്സ്, ബാർക്ലെയ്സ്, മൂഡീസ് തുടങ്ങിയ മിക്ക റേറ്റിംഗ് ഏജൻസികളും 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയ്ക്ക് ഇരട്ട അക്ക വളർച്ച പ്രവചിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പദ് വ്യെവസ്ഥയിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യയും 10.5 ശതമാനം വളർച്ച പ്രേതീക്ഷിക്കുന്നുണ്ട് എന്ന് കപൂർ പറഞ്ഞു.
വിദേശ നിക്ഷേപത്തിന്റെ കാര്യത്തിൽ ആഗോള നിക്ഷേപകർക്കിടയിൽ 2021 സാമ്പത്തിക വർഷത്തിൽ ഇന്ത്യ എക്കാലത്തെയും ഉയർന്ന വാർഷിക എഫ്ഡിഐ വരവ്, 81.72 ബില്യൺ ഡോളറാണ് ആകർഷിച്ചത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 10 ശതമാനം വർധനവാണിത്. ഇതിൽ അബുദാബി ആസ്ഥാനമായുള്ള സോവറിൻ വെൽത്ത് ഫണ്ടായ മുബടാലയും അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി അഡിയയും ചേർന്ന് കഴിഞ്ഞ വർഷം 4.12 ബില്യൺ ഡോളർ ഇന്ത്യയിലേക്ക് നിക്ഷേപിച്ചു. എഫ്ഡിഐയുടെ കാര്യത്തിൽ, യുഎഇ 11 ബില്യൺ ഡോളർ വരെ ഇന്ത്യയിലേക്ക് നിക്ഷേപിച്ചതോടെ ഇത് എട്ടാമത്തെ വലിയ നിക്ഷേപമാവുന്നു.
ഇന്ത്യ-യുഎഇയുടെ സാമ്പത്തിക, വാണിജ്യ ബന്ധങ്ങൾ അതിവേഗം വൈവിധ്യവത്കരിക്കുന്നതിലും, ആഴമേറിയ ഉഭയകക്ഷി ബന്ധത്തിന്റെ സ്ഥിരതയ്ക്കും കരുത്തിനും ഇത് കാരണമാകുന്നുവെന്ന് അംബാസഡർ കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം വ്യാപാര കണക്കുകളിൽ കുറവുണ്ടായെങ്കിലും, നിയന്ത്രണങ്ങളും ലോക്കഡൗണുകളും കണക്കിലെടുക്കുമ്പോൾ ഇരു രാജ്യങ്ങളും ഉഭയകക്ഷി വ്യാപാരം കൂടുതൽ വികസിപ്പിക്കുന്നതിനായി പുതിയ ആശയങ്ങൾ രൂപപ്പെടുത്തുന്നു.
മഹാമാരിയുടെ കാര്യത്തിൽ സഹകരണത്തിന് ഒരു തടസ്സമല്ല എന്നും, നേരെമറിച്ച്, കൂടുതൽ അടുത്ത് പ്രവർത്തിക്കാനുള്ള നിശ്ചയത്തെ അത് ശക്തിപ്പെടുത്തി എന്നും അംബാസഡർ സൂചിപ്പിച്ചു. എക്‌സ്‌പോ 2020 ൽ വലിയ തോതിൽ പങ്കെടുക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് എന്നും അംബാസഡർ പറഞ്ഞു.
യുഎഇയിലേക്കുള്ള ഇൻകമിംഗ് ഫ്ലൈറ്റുകൾ താൽക്കാലികമായി നിർത്തിവച്ചതുമൂലം യുഎഇ റസിഡന്റ് വിസകളുള്ള പ്രവാസി ഇന്ത്യക്കാരുടെ പ്രശ്‌നത്തിൽ, വീണ്ടെടുക്കലിന്റെ ലക്ഷണങ്ങളും അന്താരാഷ്ട്ര യാത്രകൾക്കുള്ള നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുമെന്നും ഇന്ത്യൻ തൊഴിൽ സേനയ്ക്ക് അവസരമൊരുക്കുമെന്നും അംബാസഡർ സൂചിപ്പിച്ചു.
യുഎഇയും ഇന്ത്യയും മഹാമാരി സമയത്ത് പോലും സ്ഥിരമായി ഉയർന്ന കൈമാറ്റങ്ങൾ നടത്തിയിരുന്നു എന്ന് ഉഭയകക്ഷി വ്യാപാരത്തെയും സഹകരണത്തെയും കുറിച്ച് സംസാരിക്കുമ്പോൾ അംബാസഡർ പറഞ്ഞു.
ആരോഗ്യം, ഊർജം , വിദ്യാഭ്യാസം, സംസ്കാരം, എണ്ണ, വാതകം എന്നീ മേഖലകളിൽ ഇരുവശത്തുനിന്നുമുള്ള മന്ത്രിമാരും ഉദ്യോഗസ്ഥർക്കുമിടയിൽ ചർച്ചകൾ നടത്തിവരുന്നു. ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നതിന് ഇന്ത്യയുടെയും യുഎഇയുടെയും നേതൃത്വത്തിൽ വ്യക്തമായ പ്രതിബദ്ധതയുണ്ട്. ഭക്ഷ്യ സുരക്ഷയും ആരോഗ്യ സംരക്ഷണവും മഹാമാരി സമയത്ത് വളർച്ചയുടെ പ്രധാന മേഖലകളായി ഉയർന്നുവന്നതിനാൽ, ഇത് മാറിക്കൊണ്ടിരിക്കുന്ന ആവശ്യകതകളുമായി തന്ത്രപരമായ ബന്ധങ്ങൾ എങ്ങനെ പൊരുത്തപ്പെടുമെന്ന് കാണിക്കുന്നു.
മഹാമാരി ഇന്ത്യയിൽ പൊട്ടിപ്പുറപ്പെട്ടതുമുതൽ യുഎഇയിലേക്കുള്ള ചരക്ക് വിമാനങ്ങളുപയോഗിച്ച് തടസ്സമില്ലാത്ത ഭക്ഷ്യവിതരണം ഇന്ത്യ ഉറപ്പാക്കിയിരുന്നു.
ഭക്ഷ്യ ഇടനാഴികൾ സ്ഥാപിക്കുന്നതിനൊപ്പം ഇത് പിന്തുടരാൻ ഇന്ത്യ ആഗ്രഹിക്കുന്നു എന്നും, യുഎഇയിൽ നിന്ന് ഈ മേഖലയിൽ നിക്ഷേപം നടത്താൻ വലിയ സാധ്യതയുണ്ടെന്ന് കരുതുന്നു എന്നും കപൂർ പറഞ്ഞു.
ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തിൽ, ഇന്ത്യ യുഎഇയിലേക്ക് അവശ്യ മരുന്നുകൾ അയയ്ക്കുകയും കഴിഞ്ഞ വർഷം 400 ൽ അധികം ആരോഗ്യ വിദഗ്ധരുമായി ആരോഗ്യസംവിധാനം വർദ്ധിപ്പിക്കുകയും ചെയ്തു.
ഈ വർഷം ഫെബ്രുവരിയിൽ 200,000 ഡസൻ അസ്ട്രാസെനെക്ക വാക്സിൻ ദുബായ് ആരോഗ്യ അതോറിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.
ഈ വർഷം ഏപ്രിൽ അവസാനം രണ്ടാമത്തെ തരംഗം ഇന്ത്യയെ ബാധിച്ചപ്പോൾ യുഎഇ സർക്കാർ ഇന്ത്യക്ക് വൈദ്യസഹായങ്ങളും ആവശ്യമായ വെന്റിലേറ്ററുകളും ബിപാപ്പ് മെഷീനുകളും നൽകി. ദ്രാവക മെഡിക്കൽ ഓക്സിജൻ എത്തിക്കാൻ അഡ്‌നോക് ഇന്ത്യയ്ക്ക് ക്രയോജനിക് ടാങ്കറുകളും നൽകി.
കൂടാതെ, കോവിഡ് ദുരിതാശ്വാസ സാധനങ്ങൾ ദുബായിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള നിരവധി നഗരങ്ങളിലേക്ക് സൗജന്യമായി പറത്താനും എമിറേറ്റ്സ് എയർലൈൻസ് സമ്മതിച്ചു.
പുനരുപയോഗ ഊർജ്ജ മേഖലയിൽ, പ്രത്യേകിച്ചും അന്താരാഷ്ട്ര സോളാർ അലയൻസ് വഴിയുള്ള സൗരോർജ്ജം, പൊരുത്തപ്പെടാനും സ്വീകരിക്കാനും ഇരു രാജ്യങ്ങളും സജീവമായി സഹകരിക്കുന്നുണ്ട്. കൂടാതെ ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥ പോലുള്ള പുതിയ മേഖലകളിൽ ഐറീനയുമായി (IRENA) ചേർന്ന് പ്രവർത്തിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്.
യുഎഇയുടെ അമ്പതാം വർഷം മുതൽ ഇന്ത്യ 2022 ൽ 75 വയസിലേക്ക് പോകുമ്പോൾ ഇരു രാജ്യങ്ങളുടെയും പ്രത്യേക പങ്കാളിത്തം ഒരു കോവിഡ്ാനന്തര ലോകത്തിൽ കൂടുതൽ ശക്തമായി ഉയർന്നുവരുമെന്നു ഉറപ്പുണ്ടെന്ന് കപൂർ പറഞ്ഞു.