ന്യൂ ഡൽഹി: ഇന്ത്യൻ ബഹിരകാശ സങ്കേതികത വിദ്യ ഉയർത്തുന്നതിന്റെ ഭാഗമായി ഉള്ള ഇന്ത്യൻ സ്പേസ് അസോസിയേഷൻ (ISpA)ന്റെ ലോഞ്ചിങ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. രാജ്യത്തെ ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങളും പോളിസികളും മുൻനിരയിലെത്തിക്കുന്നതായിരിക്കും ലക്ഷ്യം.
നിരവധി സാറ്റലൈറ്റ് കമ്പിനികളെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ഈ ഗ്രൂപ്പ് ISRO-യുമായി ചേർന്ന് ബഹിരകാശ സാങ്കേതിക വിദ്യയിൽ വരുത്തേണ്ട മാറ്റങ്ങളുടേമേൽ പ്രവർത്തിക്കും എന്ന് ISpA യുടെ ലോഞ്ചിങ് വേളയിൽ പ്രധാന മന്ത്രി അറിയിച്ചു.
ഓൺ വെബ്, ഭാരതി എയർടെൽ,ആനന്ത് ടെക്നോളജി, മാപ്മി ഇന്ത്യ, വാൾചന്ദ്നഗർ ഇൻഡസ്ട്രിസ് തുടങ്ങിയ കമ്പനികളെ ഉൾകൊള്ളിച്ചുകൊണ്ട് രൂപം നൽകിയ ISpA തീർത്തും ഒരു സ്വകാര്യ വ്യവസായ സ്ഥാപനമാണ്.