യുഎഇ : ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 74.92രൂപ യിൽ തുടങ്ങിയ രൂപയുടെ മൂല്യം 74.87 ൽ എത്തി. ബുധനാഴ്ച ഇത് യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 75.03 എന്ന നിലയിലായിരുന്നു.
എന്നാൽ ഇത് ക്രൂഡ് ഓയിൽ വില ലഘൂകരിക്കപെട്ടതിനാൽ വ്യാഴാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ ഇന്ത്യൻ രൂപ യുഎസ് ഡോളറിനെതിരെ 16 പൈസ ഉയർന്ന് 74.87 ആയി.
ഇന്ത്യൻ വിപണിയിൽ, ബിഎസ്ഇ സെൻസെക്സ് 0.59 ശതമാനം താഴ്ന്ന് 60,780.01 ൽ എത്തി. എൻഎസ്ഇ നിഫ്റ്റി 0.66 ശതമാനം ഇടിഞ്ഞ് 18,091.20 ലും ആണ് വ്യാപാരം നടത്തുന്നത്.